30
Friday September 2022
കേരളം

ഇങ്ങനെയൊരു പോസ്റ്റിട്ടത് സ്വാതന്ത്ര്യ സമരത്തിലെ കമ്മ്യൂണിസ്റ്റ് സാന്നിധ്യം വിളിച്ചുപറയാനല്ല, മറിച്ച് വി.ഡി.സവർക്കർ ഒരു വലിയ സ്വാതന്ത്ര്യ സമരനായകനായിരുന്നു എന്ന സംഘ് പരിവാർ ഭാഷ്യത്തിന് കരുത്തുപകരാനായിട്ടാണ് എന്നാണ് തോന്നുന്നത്! സിപിഎം നവമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിനെ വിമര്‍ശിച്ച് വിടി ബല്‍റാം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, August 3, 2022

തിരുവനന്തപുരം: സിപിഎം കേരളഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വിടി ബല്‍റാം രംഗത്ത്. “കുപ്രസിദ്ധമായ ആൻഡമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനികൾ. ഈ ധീര യോദ്ധാക്കളിൽ 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാർടിയുമായി ബന്ധപ്പെട്ടിരുന്നവരാണ്” എന്ന പോസ്റ്റിനെയാണ് ബല്‍റാം വിമര്‍ശിച്ചത്. സിപിഎം പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ വിഡി സവര്‍ക്കറുടെ പേരുണ്ടെന്നതാണ് വിമര്‍ശനത്തിന് കാരണം.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ചരിത്രത്തിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയെടുക്കുക എന്നത് ഏതൊരു സംഘടിത പ്രത്യയശാസ്ത്രത്തിനും താത്പര്യമുള്ള കാര്യമാണ്. എന്നാൽ CPIM Kerala എന്ന പേജിൽ അവർ ഇങ്ങനെയൊരു പോസ്റ്റിട്ടത് സ്വാതന്ത്ര്യ സമരത്തിലെ കമ്മ്യൂണിസ്റ്റ് സാന്നിധ്യം വിളിച്ചുപറയാനല്ല, മറിച്ച് വി.ഡി.സവർക്കർ ഒരു വലിയ സ്വാതന്ത്ര്യ സമരനായകനായിരുന്നു എന്ന സംഘ് പരിവാർ ഭാഷ്യത്തിന് കരുത്തുപകരാനായിട്ടാണ് എന്നാണ് തോന്നുന്നത്. ബിജെപി സംസ്ഥാന നേതാക്കൾ ഈ പോസ്റ്റിനെ പ്രശംസിച്ച് സിപിഎമ്മിനോട് നന്ദി പറയുന്നതും അതുകൊണ്ടുതന്നെയാവണം.

കാരണം, 1909 മുതൽ 1921 വരെയുള്ള തടവുകാരുടെ ലിസ്റ്റ് കമ്മ്യൂണിസ്റ്റ് സാന്നിധ്യത്തിന് തെളിവായി ഉയർത്തിക്കാട്ടുമ്പോൾ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടത് തന്നെ 1925 ഡിസംബറിലല്ലേ എന്ന സ്വാഭാവിക ചോദ്യം ഉയരുമെന്ന് CPIM Keralaക്കാർക്ക് ഊഹിക്കാൻ കഴിയാത്തതാവില്ലല്ലോ? എന്നിട്ടും സവർക്കറെ ഉൾക്കൊള്ളിക്കാതിരിക്കാൻ സിപിഎമ്മിന് കഴിയാത്തത് കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു ലിസ്റ്റും പൊക്കിപ്പിടിച്ച് അവർ വരുന്നത്. സവർക്കർക്കൊപ്പമാണ് കമ്മ്യൂണിസ്റ്റുകളും സ്വന്തം ലെജിറ്റിമസി കണ്ടെത്തുന്നത് എന്നാണ് നാം ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

അല്ലെങ്കിലും ഒരു വ്യക്തിയെ സ്വാതന്ത്ര്യ സമര സേനാനിയായി പരിഗണിക്കുന്നത് ആ വ്യക്തി രാജ്യത്തിന്റെ ദീർഘമായ സ്വാതന്ത്ര്യ സമര കാലയളവിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ ജയിലിൽ കിടന്നിട്ടുണ്ടോ എന്നത് മാത്രം നോക്കിയാവരുത്, മറിച്ച് അവർ ഉയർത്തിപ്പിടിച്ച ആശയങ്ങൾ “സ്വാതന്ത്ര്യം” എന്ന സങ്കൽപ്പത്തെ ശക്തിപ്പെടുത്തുന്നവയാണോ ദുർബ്ബലപ്പെടുത്തുന്നവയാണോ എന്ന് നോക്കിയാവണം. സെല്ലുലാർ ജയിലിൽ തീർച്ചയായും നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ തടവിലടക്കപ്പെട്ടിട്ടുണ്ട്, എന്നാൽ അവിടത്തെ എല്ലാ രാഷ്ട്രീയത്തടവുകാരും കലാപകാരികളും സ്വാതന്ത്ര്യ സമര സേനാനികളെന്ന വിശേഷണത്തിന് അർഹരാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്.

മതത്തിനും ജാതിക്കും ഭാഷക്കുമൊക്കെ അതീതമായി എല്ലാ ഇന്ത്യക്കാരെയും ഉൾക്കൊള്ളുന്ന ബഹുസ്വര ദേശീയതാ സങ്കൽപ്പവും അതിനെ പ്രയോഗവൽക്കരിക്കാൻ അനിവാര്യമായ ബഹുകക്ഷി പാർലമെന്ററി ജനാധിപത്യവും അഭിപ്രായ, ആവിഷ്ക്കാര, വിശ്വാസ സ്വാതന്ത്ര്യങ്ങളും ഓരോരുത്തർക്കും മുന്നോട്ടുവരാനുള്ള അവസര സമത്വവുമൊക്കെ ചേരുന്നതാണ് നമ്മുടെ ‘സ്വാതന്ത്ര്യം’. ഈ വക കാര്യങ്ങൾക്കായി പോരാടിയവരും അതിന്റെ ഭാഗമായി ജയിലിലടക്കപ്പെട്ടവരും പീഡനമനുഭവിച്ചവരുമൊക്കെയാണ് യഥാർത്ഥത്തിൽ സ്വാതന്ത്ര്യ സമര സേനാനികൾ, അല്ലാത്തവർ വെറും രാഷ്ട്രീയ തടവുകാരേ ആവുന്നുള്ളൂ.

സവർക്കറുടെ ‘ഹിന്ദുത്വം’ എന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം, ഏത് നിലക്ക് നോക്കിയാലും, ഇന്ത്യൻ സ്വാതന്ത്ര്യത്തെയല്ല ഇന്ത്യൻ ഫാഷിസത്തെയാണ് ശക്തിപ്പെടുത്തുന്നത്. ഒരു വിഭാഗം ഇന്ത്യക്കാരെ വിശ്വാസത്തിന്റെയും മതത്തിന്റെയുമൊക്കെ അടിസ്ഥാനത്തിൽ അപരവൽക്കരിക്കുകയും രണ്ടാം തരം പൗരന്മാരായി ഇകഴ്ത്തുകയും ചെയ്യുന്ന ഒരു രാഷ്ട്രനിർമ്മാണത്തിന് വേണ്ടി പ്രവർത്തിച്ചവർ ഒരു കാരണവശാലും ഇന്ത്യയുടെ യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ വക്താക്കളല്ല.

മനുസ്മൃതിയെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക ഘടനയെ രാജ്യത്ത് തിരിച്ചുകൊണ്ടുവരാൻ കൂടി ‘ഹിന്ദുത്വ’ക്ക് ലക്ഷ്യമുണ്ടെന്ന് ഓർക്കണം. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് ഭരണകാലത്ത് എത്ര വർഷം ജയിലിൽ കിടന്നിട്ടുണ്ടെങ്കിലും എത്ര ദുരിതം അനുഭവിച്ചിട്ടുണ്ടെങ്കിലും സവർക്കർ ഒരു സ്വാതന്ത്ര്യ സമര സേനാനിയാവുന്നില്ല, ഫാഷിസ്റ്റ് പോരാളി മാത്രമേ ആവുന്നുള്ളൂ. അഡോൽഫ് ഹിറ്റ്ലറും അന്നത്തെ ജർമ്മനിയിലെ സർക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി കുറേക്കാലം ജയിലിൽ കിടന്നിട്ടുണ്ട് എന്ന് ചരിത്രത്തിൽ നമുക്ക് കാണാവുന്നതാണ്.

കമ്മ്യൂണിസ്റ്റുകാരുടെ അക്കാലത്തെ പ്രവർത്തനങ്ങളും ഇന്ത്യയെ ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമാക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നില്ല, സോവിയറ്റ് മാതൃകയിലുള്ള ഒരു സമഗ്രാധിപത്യ രാജ്യത്തിന് വേണ്ടിയുള്ളതായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവുമില്ലാത്ത, തെരഞ്ഞെടുപ്പുകളോ ജനവിധിയോ ഇല്ലാത്ത, ഒരു പാർട്ടിക്ക് മാത്രം പ്രവർത്തനാനുമതിയുള്ള ഒരു സ്വേച്ഛാധിപത്യ വ്യവസ്ഥിതിക്ക് വേണ്ടി പ്രവർത്തിച്ചവരെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് വിളിക്കുമ്പോൾ അപഹാസ്യമാവുന്നത് സ്വാതന്ത്ര്യം എന്ന ആശയം തന്നെയാണ്. 1947 ആഗസ്ത് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ അതംഗീകരിക്കാൻ കമ്മ്യൂണിസ്റ്റുകൾ കൂട്ടാക്കാതിരുന്നതും സ്വാതന്ത്ര്യത്തോടൊപ്പം ഇവിടേക്ക് കടന്നുവരുന്ന ജനാധിപത്യ വ്യവസ്ഥിതിയോടുള്ള എതിർപ്പ് കൊണ്ടാണ്.

നെഹ്രു സർക്കാരിനെതിരെ സായുധവിപ്ലവം നടത്തി അധികാരം പിടിച്ചെടുത്ത് ചെങ്കോട്ടയിൽ ചെങ്കൊടി ഉയർത്താനുള്ള കുപ്രസിദ്ധമായ ‘കൽക്കത്ത തീസീസ്’ ആഹ്വാനമായിരുന്നു അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക നിലപാട്. സ്വതന്ത്ര ഇന്ത്യക്കായി ഒരു ജനാധിപത്യ ഭരണഘടന തയ്യാറാക്കുന്നതിനായി കോൺഗ്രസുകാരായ 82% അംഗങ്ങളുൾക്കൊള്ളുന്ന ഭരണഘടനാ നിർമ്മാണസഭ അതിന്റെ പ്രവർത്തനങ്ങളുമായി നെഹ്രുവിന്റേയും അംബേദ്കറുടേയുമൊക്കെ നേതൃത്ത്വത്തിൽ മുന്നോട്ടുപോകുന്ന വേളയിൽ ഒരു നിരോധിത സംഘടനയായി ഒളിവിലെ പ്രവർത്തനമായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടേത്.

ഒളിവുകാലത്തെ ത്യാഗ നിർഭരമായ പ്രവർത്തനങ്ങളേക്കുറിച്ച് സ്വയം വീരേതിഹാസങ്ങൾ പാടിപ്പുകഴ്ത്തുന്നവർ എന്തിനാണ് പാർട്ടി നിരോധിക്കപ്പെട്ടത് എന്നും എന്തിനാണ് നേതാക്കൾക്ക് ഒളിവിൽ പോകേണ്ടിവന്നത് എന്നും പറയാറില്ലല്ലോ. 1950 ജനുവരി 26ന് രാജ്യത്ത് പുതിയ ജനാധിപത്യ ഭരണഘടന നിലവിൽ വന്നതിന്റെ മൂന്നാം ദിവസമാണ് സായുധ വിപ്ലവം എന്ന ആശയത്തിൽ നിന്ന് പിന്തിരിയാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചതായി കോമിൻഫോമിലൂടെ പ്രഖ്യാപിച്ചത്. അതായത് കൽക്കത്ത തീസീസും സായുധ വിപ്ലവവും കുന്തവും കുടച്ചക്രവുമൊന്നും പുതിയ ഇന്ത്യയിൽ നടക്കുന്ന കാര്യമല്ല എന്ന് ബോധ്യപ്പെട്ടത് കൊണ്ടുമാത്രമാണ് കമ്മ്യൂണിസ്റ്റുകൾ ‘അടവുനയ’മെന്ന നിലയിൽ ഭരണഘടനയേയും പാർലമെന്ററി ജനാധിപത്യത്തേയും അംഗീകരിക്കാൻ തയ്യാറാവുന്നത്.

രാജ്യം അതിന്റെ സ്വാതന്ത്ര്യലബ്ദിയുടെ എഴുപത്തഞ്ച് വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ ചരിത്രത്തിൽ നിന്ന് നമ്മൾ തിരിച്ചറിയേണ്ടതും ഉയർത്തിക്കാട്ടേണ്ടതും ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാൻ ശ്രമിച്ചവരേയും സമഗ്രാധിപത്യ രാഷ്ട്രമാക്കാൻ ശ്രമിച്ചവരേയുമല്ല, ഇന്ത്യയെ ഒരു സ്വതന്ത്ര, ജനാധിപത്യ, റിപ്പബ്ലിക്കായി മാറ്റാനുള്ള ലക്ഷ്യവുമായി വൈദേശികാധിപത്യത്തോട് പോരാടിയവരുടെ ഓർമ്മകളാണ്. നേടിയ സ്വാതന്ത്ര്യത്തെ കൂടുതൽ അർത്ഥപൂർണ്ണമാക്കാൻ 75നപ്പുറത്തുള്ള നാൾവഴികളിലും നമുക്ക് ദിശാബോധം പകരേണ്ടത് ആ മതേതര, ജനാധിപത്യ ആശയങ്ങളാണ്.

More News

റിയാദ് : പ്രവാസി പ്രശ്നങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാര്യക്ഷമമായി ഇടപ്പെടുന്നില്ലെന്നും, പദ്ധതികൾ കേവലം പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങുകയാണെന്നും ബേപ്പൂർ മണ്ഡലം ഗ്ലോബൽ കെഎംസിസി ആരോപിച്ചു. സാധാരണക്കാരായ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. തിരിച്ചു വന്ന പ്രവാസികൾ പലരും രൂക്ഷമായ പ്രതിസന്ധിയെയാണ് നേരിടുന്നത്. പ്രവാസി വിഷയങ്ങളിൽ കൂടുതൽ പഠനവും പരിഹാരവും കാണാൻ അധികൃതർ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് അധ്യക്ഷത വഹിച്ചു. ചെയർമാൻ അബ്ദുൽ അസീസ് കറുത്തേടത്ത് ഉദ്‌ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ടും വരവ് […]

കൊച്ചി: ഒക്‌ടോബര്‍ 2 ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കെസിബിസി. ഞായറാഴ്ചയായതിനാൽ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും ആചാരാനുഷ്ഠാനങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെസിബിസി അറിയിച്ചു. ഒക്‌ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മറ്റൊരു ദിവസം ആചരിച്ച് സര്‍ക്കാർ നിര്‍ദേശത്തോട് സഹകരിക്കണമെന്നും കെസിബിസി അറിയിച്ചു.

വർക്കല: അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ വയോജനങ്ങൾക്ക് സൗജന്യ വിനോദ യാത്ര ഒരുക്കി സഹകരണ സ്ഥാപനമായ ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റിയും. കേരളത്തിലെ ഏറ്റവും വലിയ എൻ.ജി.ഒ.യും തോന്നയ്ക്കൽ സായിഗ്രാമവുമായി സഹകരിച്ച് ആണ് സായിഗ്രാമിലെ അന്തേവാസികളായ വയോജനങ്ങൾക്ക് യാത്ര ഒരുക്കിയത്. ഇവർക്കായി സമീപ മേഖലകളിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കാണ് അന്താരാഷ്ട്ര ടൂറിസം ദിനത്തിൽ സൗജന്യ യാത്ര ഒരുക്കിയത്. വർക്കല പാപനാശം ബീച്ചിൽ ഇവർക്കായി നാടൻ പാട്ടും കലാ വിരുന്നുകളും സംഘടിപ്പിച്ചിരുന്നു. കലാവിരുന്നിനു പ്രശസ്ത നാടൻ പാട്ട് […]

വീഡിയോ കോളുകളിലൂടെ ഉപയോക്താക്കളുടെ ഫോണുകളിൽ മാൽവെയർ കയറാന്‍ സാധ്യതയുള്ള സുരക്ഷ വീഴ്ച സംബന്ധിച്ച് മുന്നറിയിപ്പുമായി വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പ് ആൻഡ്രോയിഡ് ആപ്പിനെയാണ് ഈ ബഗ് ബാധിക്കുന്നത്. ഈ പ്രശ്നത്തിന്‍റെ വിശദാംശങ്ങൾ വാട്ട്‌സ്ആപ്പ് ഇതിനകം പങ്കുവച്ചിട്ടുണ്ട്. സിവിഇ-2022-36934 എന്നാണ് ഈ സുരക്ഷ പ്രശ്നത്തെ വാട്ട്സ്ആപ്പ് വിശദീകരിക്കുന്നു. 10-ൽ 9.8 തീവ്രതയുള്ള റേറ്റിംഗാണ് ഈ പ്രശ്നത്തിന് ഉള്ളത്. ഒരു ഇന്‍റിഗർ ഓവർഫ്ലോ ബഗ് എന്നാണ് ഇതിനെ വാട്ട്സ്ആപ്പ് വിശദീകരിക്കുന്നത്. ദി വെർജ് പറയുന്നതനുസരിച്ച്, ഈ  ബഗ് ഒരു കോഡ് പിഴവാണെന്നും. ഇത് […]

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഡയറ്റ് സ്കൂളിനു മുന്നിൽ നിറുത്തിയിട്ടിരുന്ന കാറിന് തീ പിടിച്ചു. തച്ചൂർക്കുന്ന് ശ്രീ വിനായകത്തിൽ അരുണും കുടുംബവും സഞ്ചരിച്ച കാറാണ് കത്തിയത്. അരുൺ ബി.ടി.എസ്. റോഡിൽ കാ‌ർ പാർക്കു ചെയ്ത് കടയിൽ സാധനം വാങ്ങാൻ പോയപ്പോഴാണ് കാറിൽ നിന്നും ഗന്ധവും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന കുഞ്ഞടക്കം കുടുംബാംഗങ്ങളായ മൂന്നുപേർകാറിൽ നിന്നും ഇറങ്ങി ഓടി.

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് വീട്ടിൽ വളർത്തുന്ന പൂച്ചയുടെ കടിയേറ്റു കുത്തിവയ്‌പ്പെടുക്കാന്‍ സാമൂഹികരോഗ്യ കേന്ദ്രത്തിൽ എത്തിയ യുവതിക്ക് ആശുപത്രിക്കു മുന്നിൽ തെരുവു നായയുടെ കടിയേറ്റു.  കൊട്ടുകാൽ സ്വദേശിനി അപർണ(31)യ്ക്കാണ് കടിയേറ്റത്. പൂച്ചയുടെ കടിയേറ്റതിനാൽ രണ്ടാമത്തെ കുത്തിവയ്പ്പെടുക്കാൻ എത്തിയതായിരുന്നു അപർണ. ഇന്നു രാവിലെ ഏഴരയോടെയാണ് സംഭവം. ആശുപത്രി ഗ്രില്ലിനുള്ളിൽ കിടന്നിരുന്ന നായയാണ് അപർണയെ ആക്രമിച്ചത്. കാലിന് ആഴത്തിൽ മുറിവേറ്റു. ഇവിടെതന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് അയച്ചു.  

തിരുവനന്തപുരം : മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടിക്ക് സംസ്ഥാന സർക്കാർ. ഒന്നിൽ കൂടുതൽ തവണ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവരെ കരുതൽ തടങ്കലിലാക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നുവരെ ആദ്യഘട്ടം നടപ്പിലാക്കും. കോടതിയിൽ കേസ് തെളിയിക്കുംവരെ കാത്തുനിൽക്കില്ല. സ്ഥിരമായി കേസുകളിൽപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ കേന്ദ്രനിയമത്തിലെ പഴുതുകൾ കാരണം വേഗത്തിൽ ജാമ്യത്തിലിറങ്ങുന്ന സാഹചര്യം നിലവിലുണ്ട്. ഇത് തടയാൻ സംസ്ഥാനസർക്കാർ നിയമം പാസാക്കുന്ന കാര്യം ആലോചനയിലാണെന്നും ലഹരിക്കെതിരെ ശക്തമായ ജനകീയ യുദ്ധമാണ് […]

ആലുവ: സ്കൂൾ ബസിൽ കയറാൻ നിന്ന ആറു വയസ്സുകാരി മകളെ പാലത്തിൽ നിന്നു പുഴയിൽ എറിഞ്ഞ ശേഷം പിതാവും ചാടി മരിച്ചു. ചെങ്ങമനാട് പുതുവാശേരി മല്ലിശേരി ലൈജു (36), മകൾ ആര്യനന്ദ (6) എന്നിവരാണു മരിച്ചത്. ദേശീയപാതയിൽ മാർത്താണ്ഡവർമ പാലത്തിൽ രാവിലെ 10നാണ് സംഭവം. അത്താണി അസീസി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായ ആര്യനന്ദ സ്കൂൾ ബസിൽ കയറാൻ നിന്നപ്പോൾ ലൈജു സ്കൂട്ടറിൽ കയറ്റി ആലുവയിലേക്കു കൊണ്ടുവരികയും പാലത്തിൽ നിന്നു പുഴയിലേക്ക് എറിയുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പിന്നാലെ […]

  പപ്പായ ഹല്‍വ 1.നെയ്യ് – 100 ഗ്രാം 2.പപ്പായ ഗ്രേറ്റ് ചെയ്തത് – 250 ഗ്രാം 3.പാല്‍ – ഒരു ലിറ്റര്‍ 4.പഞ്ചസാര – 200ഗ്രാം 5.കുങ്കുമപ്പൂവ് – ഒരു നുള്ള്, പാലില്‍ കുതിര്‍ത്തത് 6.ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂണ്‍ 7.കശുവണ്ടിപ്പരിപ്പ്, ബദാം – അലങ്കരിക്കാന്‍ പാകം ചെയ്യുന്ന വിധം -പാനില്‍ അല്‍പം നെയ്യ് ചൂടാക്കി പപ്പായ വഴറ്റുക. -ഇതിലേക്കു പാല്‍ ഒഴിച്ച് തിളപ്പിച്ചു കുറുകി വരുമ്പോള്‍ പഞ്ചസാരയും കുങ്കുമപ്പൂവും ചേര്‍ക്കുക. -ഇതില്‍ അല്‍പാല്‍പം […]

error: Content is protected !!