തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി ; പരീക്ഷകള്‍ക്ക് മാറ്റമില്ല

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശൂർ: അടുത്ത മൂന്ന് മണിക്കൂറിലെ ശക്തമായ മഴ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂർ ജില്ലയിലെ അങ്കണവാടികള്‍ മുതല്‍ പ്രഫഷനല്‍ കോളജുകള്‍ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമാവില്ല. പരീക്ഷകള്‍ക്ക് മാറ്റമില്ല.

ജില്ലയിൽ ചാലക്കുടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു മാത്രമാണ് ഇന്നലെ അവധി പ്രഖ്യാപിച്ചത്. മഴ ശക്തമാകുമെന്ന മുന്നറിയിപ്പോടെയാണ് തീരുമാനം മാറ്റിയത്. തൃശൂരിനു പുറമേ കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

Advertisment