/sathyam/media/post_attachments/LbStXgZryHqPPRkN2xOH.jpg)
തിരുവനന്തപുരം: വർക്കല പുന്നമൂട് മാർക്കറ്റിൽ നിന്നും കേടുവന്നതും രാസവസ്തുക്കൾ ചേർത്തതുമായ 200 കിലോ മത്സ്യങ്ങൾ വീണ്ടും പിടികൂടി.വർക്കല ഫുഡ് സേഫ്റ്റി വിഭാഗവും വർക്കല നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് അഴകിയ മത്സ്യങ്ങൾ പിടികൂടിയത്.
പൊതു ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. 200 കിലോ രാസവസ്തുകൾ ചേർത്ത ചൂര മത്സ്യമാണ് പിടികൂടിയത്.
മൂന്ന് മാസങ്ങൾക്ക്മുൻപും സമാനമായ പരിശോധനയിലൂടെ പഴകിയ മത്സ്യങ്ങൾ പിടികൂടിയിരുന്നു. പുന്നമൂട് മാർക്കറ്റിൽ ഭക്ഷ്യ യോഗ്യമല്ലാത്ത മത്സ്യങ്ങൾ എത്തിച്ച് വിൽപ്പനനടത്തുന്നത് സ്ഥിരം സംഭവം ആണെന്നും ഇതിന്പിന്നിൽ വൻ മത്സ്യമാഫിയാണെന്നും നാട്ടുകാർ പറയുന്നു.
ഫുഡ് സേഫ്റ്റി ഓഫീസർ അനീഷ്, നഗരസഭ ഫുഡ് സേഫ്റ്റി ഓഫിസർമാരായ അനീഷ്, അനിൽ, സരിത നഗരസഭ ജീവനക്കാരായ അരുൺ രഞജിത്ത് എന്നിവർ പരിശോധനകളിൽ പാക്കേടുത്തു.