/sathyam/media/post_attachments/qWqV0iWUcuHvGtiuXiYN.jpg)
കൊച്ചി: പറവൂർ എളന്തിക്കര സ്ക്കൂളിൽ ക്യാമ്പിൽ കഴിയുന്ന ആളുകളെ സന്ദർശിക്കാൻ എത്തിയതായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആളുകളോടെല്ലാം കാര്യങ്ങൾ തിരക്കി വേണ്ട സൗകര്യങ്ങൾ ഒരുക്കുമ്പോൾ അമ്മയുടെ ഒക്കത്തിരുന്ന് അദ്ദേഹത്തിനടുത്തേക്ക് ഒരു കൊച്ചു മിടുക്കൻ സങ്കടവുമായി കടന്ന് വന്നു.
അടുത്തെത്തിയ കുട്ടിയോട് അദ്ദേഹം പേര് ചോദിച്ചു. ജയപ്രസാദ് എന്ന് അവൻ്റെ മറുപടി. പ്രതിപക്ഷ നേതാവ് അവൻ സങ്കടപ്പെട്ടതിൻ്റെ കാര്യം തിരക്കി.
തൻ്റെ ചെരുപ്പ് വെള്ളത്തിൽ ഒഴുകിപ്പോയതായിരുന്നു ആ മിടുക്കൻ്റെ സങ്കടത്തിന് കാരണം. നീ കരയണ്ട നമുക്ക് പരിഹാരം ഉണ്ടാക്കാം എന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ആദ്യ മറുപടി.
https://www.facebook.com/palaachzyanz/videos/1926446597544607
ഒരു ചെരുപ്പ് വാങ്ങിക്കൊടുക്കാൻ കൂടെയുള്ളവരോട് പറഞ്ഞപ്പോൾ അവന് ബെൽറ്റുള്ള ചെരുപ്പ് വേണമെന്നായി.
കൊച്ചു മിടുക്കൻ്റെ സങ്കടം കണ്ടപ്പോ അവനെയും കൂടെ കൂട്ടി അടുത്തുള്ള ചെരുപ്പ് കട തിരക്കിയിറങ്ങി. തിരക്കുകൾ മാറ്റി വച്ച് ജയപ്രസാദിനോട് കൂട്ട് കൂടി കുറെ സമയം കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് ചിലവഴിച്ചു.
അവനോട് വർത്തമാനം പറഞ്ഞ് വിശേഷം തിരക്കി മഴയത്ത് ഒരു ചായയും കുടിച്ച് നല്ലൊരു ചെരുപ്പും വാങ്ങിയാണ് പ്രതിപക്ഷ നേതാവ് ജയപ്രസാദിനെ തിരിച്ച് കൊണ്ട് വിട്ടത്.