/sathyam/media/post_attachments/e7y0TTlzIVTwHehuVDed.jpg)
തിരുവനന്തപുരം: പാറശ്ശാലയില്‍ സ്കൂട്ടറില്‍ ടിപ്പർ ഇടിച്ച് മൂന്നു വയസ്സുകാരി മരിച്ചു. യഹോവ-അശ്വനി ദമ്പതികളുടെ മകള്‍ രിത്തികയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ യഹോവ (30 ), അശ്വിനി (26) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാറശാലയിലെ കാരാളിയിൽ ഇന്ന് ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ ടിപ്പർ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ടിപ്പറിൽ ഉണ്ടായിരുന്ന മൂന്നു പേർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അശ്വിനി ഗർഭിണിയാണ്. രിത്തിക സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു.