07
Sunday August 2022
കേരളം

യാത്ര ചെയ്യാൻ പ്രത്യേകമായി സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ടോൾ നൽകുന്നത്. മുഴുവൻ കുഴികൾ നിറഞ്ഞ ഈ റോഡുകളൊന്നും നന്നാക്കാതെ ഇനി ടോൾ പിരിക്കാൻ പാടില്ല; ഹൈവേ നന്നാക്കാതെയും കുഴികൾ അടയ്ക്കാതെയും ഒരു കാരണവശാലും ടോൾ പിരിക്കരുതെന്ന് തൃശൂർ കലക്ടറോടും എറണാകുളം കലക്ടറോടും നേരിട്ട് ആവശ്യപ്പെടാൻ പോവുകയാണ്; വി.ഡി.സതീശൻ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, August 6, 2022

തിരുവനന്തപുരം: കുഴികൾ നിറഞ്ഞ് ദേശീയപാതയിൽ അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ ടോൾ പിരിക്കുന്നത് നിർത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യാത്ര ചെയ്യാൻ പ്രത്യേകമായി സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ടോൾ നൽകുന്നത്. മുഴുവൻ കുഴികൾ നിറഞ്ഞ ഈ റോഡുകളൊന്നും നന്നാക്കാതെ ഇനി ടോൾ പിരിക്കാൻ പാടില്ല.

ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽപ്പെട്ട് തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ അജ്ഞാത വാഹനം കയറി മരിച്ച സംഭവത്തിലാണ് സതീശൻ നിലപാട് വ്യക്തമാക്കിയത്.

‘‘ഇത് ഒരു വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ്. കുഴിയടയ്ക്കുന്നതും റോഡ് നന്നാക്കുന്നതും മൺസൂണിനു മുൻപേ കൃത്യമായി ചെയ്യേണ്ടത് സർക്കാരിന്റെ കടമയാണ്. അത് ചെയ്തില്ല. അതുകൊണ്ടാണ് ഇക്കാര്യം നിയമസഭയിൽ അടിയന്തര പ്രമേയമായി കൊണ്ടുവന്നത്. എന്നിട്ടും നടപടിയെടുത്തില്ല.

ഹൈവേ നന്നാക്കാതെയും കുഴികൾ അടയ്ക്കാതെയും ഒരു കാരണവശാലും ടോൾ പിരിക്കരുതെന്ന് തൃശൂർ കലക്ടറോടും എറണാകുളം കലക്ടറോടും നേരിട്ട് ആവശ്യപ്പെടാൻ പോവുകയാണ്’ – സതീശൻ പറഞ്ഞു.

‘‘മുൻപ് കുഴിയടയ്ക്കാനുള്ള ക്രമീകരണം സർക്കാർ നേരിട്ടു ചെയ്യുമായിരുന്നു. ഇപ്പോൾ കരാറുകാരാണ് അത് ചെയ്യേണ്ടത്. അങ്ങനെ വന്നപ്പോഴുണ്ടായ ഭരണപരമായ വീഴ്ചയും നിരുത്തരവാദപരമായ സമീപനവുമാണ് പ്രശ്നം സൃഷ്ടിച്ചത്. കേരളം മുഴുവൻ കുഴികളാണ്.

ഇപ്പോൾ ഒരാളുടെ ജീവൻ പൊലിഞ്ഞു. നിരവധി ആളുകളാണ് അപകടത്തിൽപ്പെടുന്നത്. കയ്യും കാലും ഒടിഞ്ഞ് ആശുപത്രികളിൽ കിടക്കുന്നവരുണ്ട്. ഇതിലൊന്നും യാതൊരു ഉത്തരവാദിത്തവുമില്ലാത്ത രീതിയിലാണ് സർക്കാരിന്റെ പ്രതികരണം’ – സതീശൻ ചൂണ്ടിക്കാട്ടി.

ദേശീയപാതാ അതോറിറ്റിയുടെ വീഴ്ചയാണ് അപകടത്തിനു കാരണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ വിശദീകരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ദേശീയപാതകളിൽ മാത്രമല്ല കുഴികളുള്ളതെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

‘അതിന് ദേശീയ പാതയിൽ മാത്രമല്ലല്ലോ കുഴിയുള്ളത്. ഇപ്പോൾ ദേശീയ പാതയിൽ ഒരാൾ മരിച്ചു. അവർക്ക് തീർച്ചയായും ഉത്തരവാദിത്തമുണ്ട്. ഇപ്പോൾ സർക്കാരിനു ചെയ്യാവുന്ന കാര്യം ജില്ലാ കലക്ടർമാരെ ഇടപെടുത്തി ടോൾപിരിവ് നിർത്തിവയ്പ്പിക്കുകയാണ്. എന്നിട്ട് കുഴികളടയ്ക്കാനുള്ള സംവിധാനം ക്രമീകരിക്കണം. ഇതിലൊന്നും സംസ്ഥാന സർക്കാരിന് യാതൊരു ഉത്തരവാദിത്തവുമില്ലേ?

ദേശീയപാതാ അതോറിറ്റി അതു ചെയ്തില്ലെങ്കിൽ അവരെക്കൊണ്ട് ചെയ്യിക്കേണ്ടത് ആരാണ്? നാട്ടുകാരാണോ? സർക്കാരല്ലേ ചെയ്യിപ്പിക്കേണ്ടത്? കേരള സർക്കാരും പൊതുമരാമത്ത് വകുപ്പുമാണ് അത് ചെയ്യിക്കേണ്ടത്. പൊതുമരാമത്ത് വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് ഈ അപകടം തെളിയിക്കുന്നത്’ – സതീശൻ പറഞ്ഞു.

അണക്കെട്ടുകൾ തുറന്നുവിടുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ കാര്യമായ മുൻകരുതലുകളൊന്നും സ്വീകരിച്ചിട്ടില്ലെന്നും സതീശൻ ആരോപിച്ചു. ‘‘എല്ലാം ജനത്തിന്റെ വിധി പോലെയാണ് വരുന്നത്.

അല്ലാതെ പ്രത്യേകിച്ച് മുൻകരുതലൊന്നും സ്വീകരിച്ചിട്ടില്ല. ഇന്നു രണ്ടു മണിക്ക് ഒരു മീറ്റിങ് വച്ചിട്ടുണ്ട്. ഡാം തുറക്കുന്ന കാര്യം ഇത്തവണ മുൻകൂട്ടി പറഞ്ഞതുതന്നെ വലിയ കാര്യം. 2018ൽ അതും പറഞ്ഞിരുന്നില്ല. മുൻകൂട്ടി പറഞ്ഞതുകൊണ്ട് ആളുകളെ ഒഴിപ്പിക്കാൻ സാധിച്ചു’ – സതീശൻ പറഞ്ഞു.

More News

ഫ്‌ളോറിഡ: അഞ്ചാം ടി20യില്‍ വിന്‍ഡീസിനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 188 റണ്‍സെടുത്തു. വിന്‍ഡീസ് 15.4 ഓവറില്‍ 100 റണ്‍സിന് പുറത്തായി. 40 പന്തില്‍ 64 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇഷന്‍ കിഷന്‍-11, ദീപക് ഹൂഡ-38, സഞ്ജു സാംസണ്‍-15, ഹാര്‍ദ്ദിക് പാണ്ഡ്യ-28, ദിനേശ് കാര്‍ത്തിക്-12, അക്‌സര്‍ പട്ടേല്‍-9, ആവേശ് ഖാന്‍-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. […]

പട്‌ന: എന്‍ഡിഎയുമായി പിണങ്ങി നില്‍ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ജെഡിയു എംപിമാരെ നിതീഷ് പട്‌നയിലേക്ക് വിളിപ്പിച്ചു. ബിഹാറിലെ രാഷ്ട്രീയ വിഷയങ്ങളെ ചൊല്ലി എന്‍ഡിഎയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ജെഡിയു. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത നിതി ആയോഗ് യോഗത്തിൽ നിന്നടക്കം അദ്ദേഹം വിട്ടു നിന്നിരുന്നു.

കുവൈറ്റ് സിറ്റി: വ്യാഴം, ശനി ഗ്രഹങ്ങളുടെ അപൂര്‍വ സംഗമത്തിന് ഇന്ന് കുവൈറ്റ് സാക്ഷിയാകും. രാത്രി 10 മുതല്‍ സൂര്യോദയം വരെയുള്ള സമയങ്ങളിലാണ് ഈ അപൂര്‍വ പ്രപഞ്ച വിസ്മയത്തിന് കുവൈറ്റിന്റെ ആകാശം സാക്ഷിയാവുകയെന്ന് അൽ ഉഐജീരി സയന്റിഫിക്‌ സെന്റർ അറിയിച്ചു. നഗ്ന നേത്രങ്ങൾ കൊണ്ട്‌ ഇത് കാണാം. കാഴ്ചയില്‍ ഇരു ഗ്രഹങ്ങളും ചേർന്ന് നിൽക്കുന്നതായി തോന്നാമെങ്കിലും ഏകദേശം 60 കോടി കിലോമീറ്ററുകൾ അകലെയാണു ഇവ തമ്മിലുള്ള ദൂരം എന്ന് കേന്ദ്രത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഖാലിദ് […]

കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്‍റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു.  മേപ്പയൂർ സ്വദേശി ദീപക്കിന്‍റേതെന്ന് കരുതി ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ച മൃതദേഹമാണ് ഇർഷാദിന്‍റേതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കള്‍ക്ക് കൈമാറിയത്. കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇർഷാദിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു. എന്നാൽ ഡി എൻ എ പരിശോധനയിൽ മൃതദേഹം ദീപക്കിന്റേതല്ലെന്നും ഇർഷാദിന്റേതാണെന്നും വ്യക്തമായി. പിന്നാലെയാണ് വടകര ആർ ഡി ഒയുടെ നേൃത്വത്തിൽ ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.

കൽപറ്റ: വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്.

മനാമ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ലോകമെമ്പാടും ആരംഭിച്ച ഒഐസിസി മെമ്പർഷിപ്പ്‌ വിതരണം ബഹ്‌റൈനിലും ആരംഭിച്ചു. ഒഐസിസി ആക്ടിങ് പ്രസിഡന്റ്‌ രവി കണ്ണൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ മെമ്പർഷിപ്പ്‌ വിതരണോദ്ഘാടനം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം മുതിർന്ന അംഗം സി.പി. വർഗീസിന് ആദ്യ മെമ്പർഷിപ് നൽകി നിർവഹിച്ചു. ഗ്ലോബൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ കൺവീനർ റഷീദ് കുളത്തറ മെമ്പർഷിപ്പ് വിതരണം സംബന്ധിച്ച വിശദമായ വിവരങ്ങൾ […]

തൊടുപുഴ: ചിറ്റൂര്‍ പാലക്കാട്ട് മാണി ജോസഫ് (78) നിര്യാതനായി. സംസ്ക്കാരം നാളെ തിങ്കളാഴ്ച രാവിലെ 10.30 ന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ ആരക്കുഴ പൂക്കാട്ട് കുടുംബാംഗം. മക്കൾ: ബീന (മുംബൈ), ബിന്ദു (ഖത്തർ), ബിജോ (ദുബായ്). മരുമക്കൾ: ഗ്യാരി ജെയിംസ്, ചക്കാലപ്പാടത്ത് (മുംബൈ), ബെനോ ജെയിംസ്, മുട്ടത്ത് (കാഞ്ഞിരപ്പിള്ളി), നിഷ വടക്കേവീട്ടിൽ (മൈസൂർ).

തിരുവനന്തപുരം: വർക്കല അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. പെരുമാതുറ ചേരമാൻ തുരുത്ത് സ്വദേശികളായ സബീർ (35( ഷമീർ (33) എന്നിവരെയാണ് അപകടത്തിൽപ്പെട്ട് കാണാതായത്. ഒപ്പമുണ്ടായിരുന്ന അൻസാരി (40) നീന്തി രക്ഷപ്പെട്ടു. കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽ തുടരുകയാണ്.

ആലപ്പുഴ: കനത്ത മഴ മൂലം ആലപ്പുഴ ജില്ലയില്‍ അവധി പ്രഖ്യാപിച്ചുകൊണ്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ നേരത്തെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പുകള്‍ വൈറലായിരുന്നു. ഇപ്പോഴിതാ, വിദ്യാര്‍ത്ഥികള്‍ക്കായി കളക്ടര്‍ പങ്കുവച്ച പുതിയ ഫേസ്ബുക്ക് പോസ്റ്റും പതിവു പോലെ വൈറലാണ്. ഫേസ്ബുക്ക് പോസ്റ്റ്: പ്രിയപ്പെട്ട കുട്ടികളെ, എനിക്കറിയാം നിങ്ങളിൽ ചിലരൊക്കെ നാളെ കൂട്ടുകാരെ വീണ്ടും കാണാൻ പോകുന്ന സന്തോഷത്തിലും ചിലർ അവധിയില്ലാത്ത സങ്കടത്തിലുമാണെന്ന്. കുഴപ്പമില്ല.. ഇന്ന് രാത്രി എല്ലാവരും അടിപൊളിയായിട്ട് ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം കേട്ടോ… ഉറങ്ങാൻ […]

error: Content is protected !!