Advertisment

കണ്ണൂർ സർവകലാശാലയുടെ മലയാളം പഠനവകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിക്കുന്നതിനായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് ഒന്നാം റാങ്ക് നല്‍കി; വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ മലയാളം പഠനവകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയാ വർഗീസിനെ നിയമിക്കുന്നതിനായി ഒന്നാം റാങ്ക് നൽകിയെന്ന പരാതിയിൽ കണ്ണൂർ വിസി ഡോ:ഗോപിനാഥ് രവീന്ദ്രനോട് അടിയന്തര വിശദീകരണം നൽകാൻ ഗവർണർ ആവശ്യപ്പെട്ടു.

Advertisment

publive-image

തൃശൂർ കേരള വർമ കോളജിൽ അധ്യാപികയായ പ്രിയാ വർഗീസിന് കഴിഞ്ഞ നവംബറിൽ വിസിയുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുൻപ് അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. തുടർന്ന്, മാറ്റിവച്ചിരുന്ന റാങ്ക് പട്ടിക കഴിഞ്ഞ മാസം കൂടിയ സിൻഡിക്കറ്റ് യോഗം അംഗീകരിക്കുകയായിരുന്നു.

പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പരിതോഷികമായാണ് ഗോപിനാഥ് രവീന്ദ്രനു വിസിയായി പുനർനിയമനം നൽകിയതെന്ന് ആക്ഷേപമുണ്ടായിരുന്നു. യുജിസി നിയമങ്ങൾ പൂർണമായും അവഗണിച്ച് പ്രിയ വർഗീസിനു നിയമനം നൽകാനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു.
Advertisment