Advertisment

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അംഗീകാരം വേണം, അവശ്യ സാധനങ്ങളെ അടക്കം ജി എസ് ടി പരിധിയിൽ കൊണ്ടുവന്ന തീരുമാനം പുനപരിശോധിക്കണം: നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം ഉടന്‍ അംഗീകാരം നല്‍കണമെന്നും, അവശ്യ സാധനങ്ങളെ അടക്കം ജി എസ് ടി പരിധിയിൽ കൊണ്ടുവന്ന തീരുമാനം പുനപരിശോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നീതി ആയോഗ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

ദേശീയ പാതാ വികസനം സമയ ബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തിനുള്ള വായ്പ പരിധി കൂട്ടണം. ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രം ഇടപെട്ട് നിയമ പരിഹാരമുണ്ടാക്കണം. സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടണമെന്നും കേരളം ആവശ്യപ്പെട്ടു.

Advertisment