/sathyam/media/post_attachments/OIkC6N102lqE6N6Kus1g.jpg)
മലപ്പുറം: മഞ്ചേരി –പാണ്ടിക്കാട് റോഡിൽ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ടു നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. ചെളിവെള്ളം നിറഞ്ഞ കുഴിക്കു മുന്നിൽ ഒരാൾ തപസ്സു ചെയ്തു. ഈ സമയം അവിചാരിതമായി സ്ഥലം എംഎല്‍എ യു എ ലത്തീഫും സ്ഥലത്ത് എത്തി. പ്രതിഷേധക്കാര്‍ റോഡിന്‍റെ അവസ്ഥയെ കുറിച്ച് പരാതി പറയുമ്പോള്‍ വാഴ നടണമെന്ന ഉപദേശമാണ് മഞ്ചേരിയിലെ ലീഗ് എംഎല്‍എ നല്‍കിയത്.
മഞ്ചേരി– പാണ്ടിക്കാട് റോഡിലെ കിഴക്കേത്തലയിലായിരുന്നു സംഭവം. റോഡിലെ വെള്ളക്കെട്ടില്‍ കുളിച്ചും തപസും ചെയ്ത് നാട്ടുകാര്‍ പ്രകടിപ്പിച്ച പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ വൈറലാണ്.