എനിക്കറിയാം നിങ്ങളിൽ ചിലരൊക്കെ നാളെ കൂട്ടുകാരെ വീണ്ടും കാണാൻ പോകുന്ന സന്തോഷത്തിലും ചിലർ അവധിയില്ലാത്ത സങ്കടത്തിലുമാണെന്ന്. കുഴപ്പമില്ല..ഇന്ന് രാത്രി എല്ലാവരും അടിപൊളിയായിട്ട് ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം കേട്ടോ! വിദ്യാര്‍ത്ഥികളോട് ആലപ്പുഴ കളക്ടര്‍

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

ആലപ്പുഴ: കനത്ത മഴ മൂലം ആലപ്പുഴ ജില്ലയില്‍ അവധി പ്രഖ്യാപിച്ചുകൊണ്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ നേരത്തെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പുകള്‍ വൈറലായിരുന്നു. ഇപ്പോഴിതാ, വിദ്യാര്‍ത്ഥികള്‍ക്കായി കളക്ടര്‍ പങ്കുവച്ച പുതിയ ഫേസ്ബുക്ക് പോസ്റ്റും പതിവു പോലെ വൈറലാണ്.

Advertisment

ഫേസ്ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ട കുട്ടികളെ,

എനിക്കറിയാം നിങ്ങളിൽ ചിലരൊക്കെ നാളെ കൂട്ടുകാരെ വീണ്ടും കാണാൻ പോകുന്ന സന്തോഷത്തിലും ചിലർ അവധിയില്ലാത്ത സങ്കടത്തിലുമാണെന്ന്. കുഴപ്പമില്ല..

ഇന്ന് രാത്രി എല്ലാവരും അടിപൊളിയായിട്ട് ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം കേട്ടോ...

ഉറങ്ങാൻ കിടക്കുമ്പോൾ അച്ഛനോടും അമ്മയോടും നെറ്റിയിൽ ഒരു ഉമ്മ ചോദിച്ച് വാങ്ങാൻ മറക്കരുതേ...!!

രാവിലെ നേരത്തെ എണീറ്റ് വേഗം റെഡിയാവണം. സ്കൂളിൽ പോകുന്നതിന് മുൻപ് അച്ഛനെയും അമ്മയെയും കെട്ടിപിടിച്ച് പറയണം,

അച്ഛാ...അമ്മേ ... ഞാൻ നന്നായി പഠിക്കും. വലുതാകുമ്പോൾ നിങ്ങൾ ആഗ്രഹക്കുന്നതു പോലെയുള്ള ഒരാളാകും. നിങ്ങളെ ഞാൻ ജീവനു തുല്യം സ്നേഹിക്കും. പൊന്നുപോലെ നോക്കും.

എന്റെ പ്രിയപ്പെട്ട എല്ലാ കുട്ടികൾക്കും സ്നേഹാശംസകൾ.

ഒരുപാട് സ്നേഹത്തോടെ,

നിങ്ങളുടെ സ്വന്തം

Advertisment