30
Friday September 2022
കേരളം

ടാര്‍പ്പ വിരിച്ച് കിടത്താനും അത് കെട്ടിപ്പൊതിഞ്ഞ് മോര്‍ച്ചറിയിലേക്ക് ആംബുലന്‍സില്‍ കയറ്റി വിടാനുമൊക്കെ മുന്‍കൈയെടുക്കുമ്പോഴും ഞാനറിഞ്ഞിരുന്നില്ല……… സഹപ്രവര്‍ത്തകയായിരുന്ന മനോരമ ചേച്ചിയുടെ ചേതനയറ്റ ശരീരമായിരുന്നു അതെന്ന് ! വേദനയോടെ എ.സി.പി.യുടെ കുറിപ്പ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, August 10, 2022

തിരുവനന്തപുരം: കേശവദാസപുരം സ്വദേശിയായ വീട്ടമ്മ മനോരമയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി ശംഖുമുഖം എസിപി ഡി കെ പൃഥ്വിരാജ് രജത്ത്. മൃതദേഹം കിണറ്റില്‍നിന്ന് പുറത്തെടുക്കാനും മോര്‍ച്ചറിയിലേക്ക് അയക്കാനുമെല്ലാം മുന്‍കൈയെടുത്തപ്പോഴും കൊല്ലപ്പെട്ടത് തന്റെ പഴയ സഹപ്രവര്‍ത്തകയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന വേദനയാണ് അദ്ദേഹം കുറിപ്പില്‍ പങ്കുവെച്ചത്.

കുറിപ്പ് ഇങ്ങനെ

കേശവദാസപുരത്തിന് സമീപം മനോരമ എന്ന വീട്ടമ്മയുടെ ദാരുണ കൊലപാതകം നാടിനെയാകെ നടുക്കിയ ഒരു ദുരന്തമായിരുന്നല്ലോ. കഴക്കൂട്ടം Acp ലീവിലായിരുന്നതിനാൽ ആ സബ് ഡിവിഷൻ്റെ കൂടി ചുമതല നൽകിയിരുന്നതിനാൽ വീട്ടമ്മയെ കാണാനില്ല എന്ന പരാതിയെ തുടർന്നുള്ള തിരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു.

രാത്രിയോടെ തൊട്ടടുത്ത സ്ഥലത്തെ കിണറ്റിൽ നിന്നു ഫയർഫോഴ്സ് വീട്ടമ്മയുടെ ചേതനയറ്റ ശരീരം പുറത്തെടുക്കുമ്പോൾ ടാർപ്പ വിരിച്ച് കിടത്താനും അത് കെട്ടിപ്പൊതിഞ്ഞ് മോർച്ചറിയിലേക്ക് ആംബുലൻസിൽ കയറ്റി വിടാനുമൊക്കെ മുൻകൈയെടുക്കുമ്പോഴും ഞാനറിഞ്ഞിരുന്നില്ല……… സഹപ്രവർത്തകയായിരുന്ന മനോരമ ചേച്ചിയുടെ ചേതനയറ്റ ശരീരമായിരുന്ന അതെന്ന്. പ്രിയപ്പെട്ട ദിനരാജണ്ണൻ്റെ സഹധർമ്മണ്ണിയുടെതായിരുന്നുവെന്ന്…….

SI ആകുന്നതിന് മുമ്പ് 6 വർഷം കോളെജ് വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്തിരുന്നപ്പോൾ ഒരേ ഓഫീസിൽ അടുത്ത സഹപ്രവർത്തകരായിരുന്നു ഞങ്ങളെല്ലാവരും ……. 2003 ൽ ഡിസി ഓഫീസിൽ നിന്നു പോലീസിൽ വന്നതിനു ശേഷം മനോരമ ചേച്ചിയെ കാണുവാനിടയായിട്ടില്ല. ഒരേ ഓഫീസിൽ അത്ര അടുത്ത സഹപ്രവർത്തകരായിരുന്നിട്ടും 18 വർഷത്തിനിപ്പുറം ആ രാത്രിയിൽ ആ ചേതനയറ്റ ശരീരം ഏറ്റുവാങ്ങുമ്പോൾ എന്തുകൊണ്ട് തിരിച്ചറിയുവാൻ കഴിഞ്ഞില്ല ……. കാലമേല്പിച്ച ഓർമ്മക്ഷതങ്ങളാണോ …….

നിർവ്വഹിക്കപ്പെടുന്ന തൊഴിൽ മേഖലയിലെ നിർവ്വികാരതകൊണ്ടാണോ ……. ഒരിക്കലും പ്രതീക്ഷിക്കാത്ത സഹചര്യമായതുകൊണ്ടാണോ ……. മനപൂർവ്വമല്ലെങ്കിലും ഈ തിരിച്ചറിവില്ലായ്കകൾ അപരിഹാരമായ തെറ്റ് തന്നെയാണ്.

മനോരമ ചേച്ചിയുടെ ആത്മാവിനോട് നിരുപാധികം മാപ്പിരിക്കുവാൻ മാത്രമേ കഴിയൂ…….മാപ്പ്. ഹൃദയം നുറുങ്ങുന്ന വേദനയോടെ മാപ്പ് ……… അതോടൊപ്പം ദിനരാജണ്ണനെ നേരിട്ട് കണ്ട്അനുശോചനം അറിയിച്ചിരുന്നു ……. ഇതൊക്കെ അപൂർണ്ണവും അപരിഹാരശ്രമവുമാണെന്ന തിരിച്ചറിവോടെ ……… അശ്റു പൂക്കളർപ്പിക്കുന്നു …….

More News

കാസർകോട്: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് ബാധ. യുഎഇയിൽ നിന്ന് വന്ന കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്.

കാട്ടുപന്നിയുടെ ശല്യത്താല്‍ കഷ്ടപ്പെടുകയാണ് കൊല്ലം ചിറക്കരയിലെ കര്‍ഷകര്‍. കഴിഞ്ഞ ആറുമാസത്തിനിടെയാണ് പ്രദേശത്ത് കാട്ടുപന്നി വ്യാപകമാകാന്‍ തുടങ്ങിയത്. മലയോരം കടന്ന് തീരദേശമേഖലയിലേക്കും കാട്ടുപന്നിയെത്തിയെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൊച്ചുബാബുവും മധുവും കര്‍ഷക തൊഴിലാളികളാണ്. പലയിടങ്ങളിലും കാട്ടുപന്നി കൃഷി നശിപ്പിച്ചെന്ന് ഏറെ നാളായി കേള്‍ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ഇവരുടെ പ്രദേശത്തേക്കും എത്തിത്തുടങ്ങി. ചിറക്കര പഞ്ചായത്തിെല ചിറക്കരത്താഴം കുഴിപ്പിൽ ഏലായിലെ നാൽപത് കർഷകരാണ് കാട്ടുപന്നി ശല്യം നേരിടുന്നത്. കപ്പ, , ചേന, ചേമ്പ്, വാഴ, തെങ്ങ‌് എന്നിവ ഇല്ലാതാക്കി. 32 തെങ്ങിൻ തൈകളും നഷ്ടമായി. […]

എവിടേക്കെങ്കിലും ഒരു യാത്ര പോയാലോ എന്ന് പ്ലാന്‍ ചെയ്യുമ്പോഴേയ്ക്കും ഞാന്‍ ഇല്ല, ഛര്‍ദ്ദിക്കാന്‍ വരും, എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നവരെ കണ്ടിട്ടുണ്ടാകും. ഇത്തരത്തില്‍ ഛര്‍ദ്ദിക്കും എന്ന ഒറ്റ കാരണത്താല്‍ യാത്രകള്‍ പലതും ഒഴിവാക്കുന്നവരെ നമുക്ക് അറിയുന്നുണ്ടാകും. ചിലപ്പോള്‍ നിങ്ങള്‍ക്ക് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും വരാം. ഇതിന് കാരണവും പരിഹാരവും എന്തെല്ലാമെന്ന് നോക്കാം. മോഷന്‍ സിക്ക്‌നസ്സ് യാത്ര ചെയ്യുമ്പോള്‍ കാറ്റടിച്ച് പെട്ടെന്ന് തന്നെ ഛര്‍ദ്ദിക്കാന്‍ തോന്നുന്നത്, അതുപോലെ, മനംപിരട്ടല്‍ എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനെയാണ് മോഷന്‍ സിക്ക്‌നസ്സ് എന്ന് […]

തിരുവനന്തപുരം : എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി . തന്റെ പിന്തുണ സംബന്ധിച്ച തീരുമാനം സ്ഥാനാർഥിത്വത്തിൽ വ്യക്തത വന്നതിന് ശേഷം പറയുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പുൽപ്പള്ളി: പുൽപ്പള്ളി ടൗണിനോട് ചേർന്നുള്ള ആറാം വാർഡ് പാലമൂലയിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ബുധൻ രാത്രി താന്നിത്തെരുവ്, പഴശിരാജാ കോളേജ്, ചേപ്പില ഭാഗങ്ങളിൽ കടുവയെ കണ്ടതായി ഇരുചക്രവാഹന യാത്രക്കാർ പറഞ്ഞു. വ്യാഴം രാവിലെ ഏരിയപള്ളിയിലെ കൃഷിയിടത്തിൽ എത്തിയ കണ്ണംപള്ളി ഷാജി എന്നയാൾ പറമ്പിലെ കുറ്റിക്കാടുകൾക്കിടയിൽ കടുവയെ കണ്ടതായി പറഞ്ഞു. സംഭവമറിഞ്ഞ്‌ പഞ്ചായത്ത്‌ അധികൃതർ വനപാലകരെ വിവരമറിയച്ചു. വ്യാഴം ഉച്ചക്കുശേഷം ചെതലയം റെയ്‌ഞ്ച് ഓഫീസർ എ പി അബ്‌ദുൾ സമദ്, ഡെപ്യൂട്ടി റെയ്‌ഞ്ചർമാരായ കെ യു […]

ഡല്‍ഹി: ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ബാരാമുള്ളയിലും ഷോപ്പിയാനിലും ആണ് ഏറ്റുമുട്ടൽ. ബാരാമുള്ളയിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഇന്നലെ ജമ്മു കാശ്മീരിലെ ഉധംപൂരിൽനടന്ന ഇരട്ട സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തുകയാണ്. രണ്ട് ബസുകളിലായി രണ്ട് സമയത്ത് നടന്ന സ്ഫോടനത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്

തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി യൂത്ത് കോൺഗ്രസ് നേതാവ് ജിതിൻ സഞ്ചരിച്ച സ്കൂട്ടർ ക്രൈംബ്രാഞ്ച് കണ്ടെത്തി. കഠിനംകുളത്തുനിന്നാണ് സ്‌കൂട്ടര്‍ പിടിച്ചത്. ഒരു സുഹൃത്തിന്റെ സ്കൂട്ടർ അവരറിയാതെ ജിതിൻ എടുത്തുകൊണ്ടു പോയതാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഭാഷ്യം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സുഹൈല്‍ ഷാജഹാന്റെ ഡ്രൈവര്‍ സുധീഷിന്റെയാണ് സ്‌കൂട്ടര്‍. ജൂൺ 30ന് രാത്രി 11.25നാണ് എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്. ചുവന്ന ഡിയോ സ്കൂട്ടറിലെത്തിയ ആളാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പൊലീസ് […]

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. പവന് 200 രൂപ ഉയർന്ന് 37,320 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4665 രൂപയാണ്. ഈ മാസത്തിലെ തന്നെ ഏറ്റവും താഴ്ന്ന വിലയില്‍ സ്വര്‍ണ വില എത്തിയത് സെപ്റ്റംബര്‍ 16,21,27, 28 എന്നീ ദിവസങ്ങളില്‍ ആണ്. 36,640 രൂപയായിരുന്നു ഈ ദിവസങ്ങളിലെ വില. സെപ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 13 വരെയും ഇതു പോലെ കേരളത്തിലെ സ്വർണ്ണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഒരു പവന് 37,400 ഉം […]

പോളി സിസ്റ്റിക് ഓവറി സിൻഡ്രം [PCOS] ഇന്ന് സ്ത്രീകളിൽ കാണുന്ന സാധാരണമായ ഒരു അവസ്ഥയാണ്. ഇത് ക്രമം തെറ്റിയ ആർത്തവ ചക്രത്തിനും അമിതമായ പുരുഷ ഹോർമോണിന്റെ ഉത്പാദനത്തിനും [ഹിർസ്യുട്ടിസം] കാരണമാകുന്നു. പിന്നീടിത് അമിതമായ മുടി വളർച്ചയ്ക്കും അല്ലെങ്കിൽ കൂടിയ അളവിലുള്ള ടെസ്റ്റോസ്റ്റിറോണിന്റെ ഉത്പാദനത്തിലേക്കും നയിക്കുന്നു. അമിതമായ ശരീരഭാരം പിസിഒഎസിനെ വഷളാക്കുന്നു. ഇത് ശരീരത്തിലെ ഇൻസുലിന്റെ അളവ് കുറയ്ക്കുകയും തന്മൂലം ശരീരത്തിലെ ആൻഡ്രോജന്റെ [കൂടുതലായി ടെസ്റ്റോസ്റ്റീറോണിന്റെ ] അളവ് കൂട്ടുകയും ചെയ്യുന്നു. ഇത് മുഖത്തെ അമിതമായ രോമവളർച്ചയ്ക്കും വർധിച്ച […]

error: Content is protected !!