30
Friday September 2022
കേരളം

ഒരു അന്വേഷണ ഏജൻസി നമ്മളുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു കാര്യത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടാൽ അത് കൊടുക്കാൻ ബാധ്യതയില്ലേ എന്നാണു ചില ശുദ്ധാത്മാക്കൾ ചോദിക്കുന്നത്. ഏതു കാര്യത്തെക്കുറിച്ചും വിശദീകരണം കൊടുക്കാം. പക്ഷേ, ആദ്യം എന്തുകൊണ്ട് എന്നോട് ഇത് ആവശ്യപ്പെടുന്നുവെന്നു പറയണം. ഇഡി എന്തൊക്കെയാണ് എന്നോട് ആവശ്യപ്പെട്ടത്? വിശദീകരിച്ച് തോമസ് ഐസക്‌

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, August 11, 2022

തിരുവനന്തപുരം: കിഫ്ബി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നോട് വ്യക്തിപരമായ വിവരങ്ങൾ തേടിയെന്ന് മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ്, കുടുംബങ്ങളുടെയടക്കം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സ്വത്തുവിവരം, വിദേശായാത്രാ വിവരം, ഡയറക്ടർ ആയി ഇരിക്കുന്ന കമ്പനികളുടെ ആസ്തി, മസാല ബോണ്ട് ഇഷ്യ ചെയ്ത കിഫ്ബിയിലെ റോൾ തുടങ്ങി 13 കാര്യങ്ങൾ ഇഡി തേടിയെന്നും ഐസക് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

ഒരു അന്വേഷണ ഏജൻസി നമ്മളുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു കാര്യത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടാൽ അത് കൊടുക്കാൻ ബാധ്യതയില്ലേ എന്നാണു ചില ശുദ്ധാത്മാക്കൾ ചോദിക്കുന്നത്. ഏതു കാര്യത്തെക്കുറിച്ചും വിശദീകരണം കൊടുക്കാം. പക്ഷേ, ആദ്യം എന്തുകൊണ്ട് എന്നോട് ഇത് ആവശ്യപ്പെടുന്നുവെന്നു പറയണം. ഇഡി എന്തൊക്കെയാണ് എന്നോട് ആവശ്യപ്പെട്ടത്?

1. പാസ്പോർട്ട് സൈസ് ഫോട്ടോ രണ്ടെണ്ണം.

2. പാസ്പോർട്ട്, ആധാർ, പാൻകാർഡ്.

3. എന്റെ പേരിലും കുടുംബാംഗങ്ങളുടെ പേരിലും നാട്ടിലും വിദേശത്തുമുള്ള കഴിഞ്ഞ 10 വർഷത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെൻ്റ്സ് (അവസാനിപ്പിച്ചവയടക്കം).

4. എന്റെയും കുടുംബാംഗങ്ങളുടെയും ഇന്ത്യയിലെയും വിദേശത്തെയും സ്ഥാവര ജംഗമ സ്വത്തുക്കളുടെ രേഖകൾ.

5. ഞാൻ ഡയറക്ടർ ആയി ഇരിക്കുന്ന എല്ലാ കമ്പനികളുടെയും ആസ്തി വിവരങ്ങളും വാർഷിക സ്റ്റേറ്റ്മെൻ്റും. ഡോക്യുമെൻ്റ്സ് സഹിതം.

6. ഇന്ത്യക്ക് അകത്തും പുറത്തും കഴിഞ്ഞ പത്ത് വർഷത്തിനിടെ വാങ്ങിയ/വിറ്റ സ്വത്തുക്കളുടെ വിവരം.

7. ഞാൻ ഡയറക്ടറോ പാർട്ണറോ ഉടമസ്ഥനോ ആയിട്ടുള്ള കമ്പനികൾ സംബന്ധിച്ച നാനാവിധ വിശദാംശങ്ങൾ

8. കഴിഞ്ഞ പത്ത് വർഷത്തെ ഐടി റിട്ടേൺ.

9. ഞാൻ ഡയറക്ടറോ പാർട്ണറോ ആയിരുന്നിട്ടുള്ള എല്ലാ കമ്പനികളുടെയും വാർഷിക ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ.

10. കഴിഞ്ഞ പത്ത് വർഷത്തിനിടെ നടത്തിയിട്ടുള്ള വിദേശ യാത്രകൾ, അതിൻ്റെ ഉദ്ദേശം, അവയിൽ നിന്നും ഉണ്ടാക്കിയിട്ടുള്ള വരുമാനം.

11. ഞാൻ ഡയറക്ടർ ആയ കമ്പനികൾക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടായിട്ടുള്ള വിദേശ വരുമാനം സംബന്ധിച്ച ബാങ്ക് അക്കൗണ്ടുകൾ, രേഖകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ.

12. (ഇനം 11 തന്നെ ഇനം 12 ആയി വീണ്ടും ആവർത്തിച്ചിരിക്കുകയാണ്)

13. മസാല ബോണ്ട് ഇഷ്യൂ ചെയ്തതിൽ കിഫ്ബിയിലെ എൻ്റെ റോൾ.

ലൈവ് ലോ-യിലെ റിപ്പോർട്ട് പ്രകാരം ജസ്റ്റിസ് അരുൺ ഇന്നു കോടതിയിൽ ഇതു സംബന്ധിച്ചു പ്രസ്താവിച്ചത് ഇതാണ്: “അദ്ദേഹത്തിന് സ്വകാര്യതയ്ക്ക് അവകാശമുണ്ട്. നിയമാനുസൃതമായ ഒരു നടപടിക്രമത്തിലൂടെ മാത്രമേ അത് ലംഘിക്കാൻ അവകാശമുള്ളൂ.

ആദ്യം ചോദിക്കട്ടെ, ഈ പ്രാഥമിക ഘട്ടത്തിൽതന്നെ എന്തിനാണ് ഇത്തരം വിശദാംശങ്ങൾ? ഈ പറഞ്ഞ രേഖകളെല്ലാം സമർപ്പിക്കുന്നതിന് ആവശ്യപ്പെടാനുള്ള നിഗമനത്തിൽ എത്താൻ നിങ്ങളുടെ മുന്നിൽ എന്തു വസ്തുതയാണുള്ളത്?…. എന്തിനു നിങ്ങൾ ആവശ്യപ്പെട്ട രേഖകൾ നിങ്ങൾക്ക് ആവശ്യമുണ്ടെന്നതിന് ഉത്തരം നൽകിയേ തീരൂ.

ഇക്കാര്യത്തിൽ പരിഗണനാർഹമായ ഒരു പോയിന്റ് ഉണ്ടെന്നു ഞാൻ കരുതുന്നില്ല. ഇത് പ്രതിയോ കുറ്റക്കാരനെന്നു സംശയിക്കപ്പെടുന്ന ഒരാളോ ആണെങ്കിൽ ഇത് യുക്തിസഹമാണ്. പക്ഷേ ഇത്രയും സ്വകാര്യ വിവരങ്ങൾ ഒരാളോടു ലഭ്യമാക്കാൻ പറയുന്നത് എന്തിനുവേണ്ടിയെന്നു വിശദീകരിക്കേണ്ടതുണ്ട്.”

എന്നു മാത്രമല്ല, ആദ്യത്തെ സമൻസിൽ ഈ രേഖകളൊന്നും ആവശ്യപ്പെട്ടിട്ടില്ല. ഇതിനിടയിൽ എന്തു മാറ്റമാണ് ഉണ്ടായത്? കോടതി ചോദിച്ചു: “എന്തുകൊണ്ട് പെട്ടെന്നുള്ള ഈ മാറ്റം? ആദ്യ സമൻസിൽ രണ്ടാമത്തെ സമൻസിൽ ലിസ്റ്റ് ചെയ്തിട്ടുള്ള രേഖകളൊന്നും ആവശ്യപ്പെട്ടിട്ടില്ലല്ലോ”. ഇതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ കൗൺസിൽ മറുപടിക്കു സമയം ആവശ്യപ്പെട്ടത്.

എനിക്കു വേണ്ടി ഹാജരായത് സീനിയർ കൗൺസിൽ സിദ്ധാർത്ഥ് ധാവെ ആണ്. അദ്ദേഹം കോടതിയിൽ പറഞ്ഞത് ഉദ്ദരിക്കട്ടെ: “കിഫ്ബിയെക്കുറിച്ചാണ്, എന്നെക്കുറിച്ചല്ല അന്വേഷണമെന്നാണ് പറയുന്നതെങ്കിലും സമൻസ് വ്യക്തമാക്കുന്നത് മറിച്ചാണ്. ഇപ്പോൾ അവർ ഒരു ലംഘനത്തിനുവേണ്ടിയിട്ടുള്ള അന്വേഷണത്തിലാണ്. ലംഘനം എന്തെന്നു പറയട്ടെ. അപ്പോൾ ഞാൻ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കാം. നിശ്ചയമായിട്ടും വഴങ്ങുന്നതിനു ബാധ്യതയുണ്ട്. പക്ഷേ ഇക്കാര്യത്തിൽ എന്താണു ലംഘനം? എന്നെ ഇരുട്ടിൽ നിർത്തിയിരിക്കുകയാണ്.” ഇഡി ഒരു അന്വേഷണ പര്യടനത്തിലാണ് (fishing and roving enquiry).

ഈ ഘട്ടത്തിൽ കോടതി സാക്ഷിക്കും സമൻസ് അയക്കാമല്ലോ എന്ന് പരാമർശിച്ചു. കേന്ദ്ര കൗൺസിൽ ജയശങ്കർ വി നായർ ഈ ഘട്ടത്തിൽ പെറ്റീഷണർ പ്രതിയല്ലെന്നും അതിനുള്ള ഭീഷണി ഇപ്പോൾ ഇല്ലെന്നും വ്യക്തമാക്കി.

കേസ് ബുധനാഴ്ചയിലേക്കു മാറ്റിയപ്പോൾ ഇന്നു (11-8-22) ഹാജരാകാത്തതിന്റെ പേരിൽ നടപടി ഉണ്ടാകുമോയെന്ന ആശങ്ക എന്റെ വക്കീൽ ഉന്നയിച്ചു. അങ്ങനെയൊന്ന് ഉണ്ടാവില്ലായെന്ന് കേന്ദ്ര കൗൺസിൽ ഉറപ്പു നൽകി.

എനിക്കുവേണ്ടി വക്കാലത്ത് എടുത്തിട്ടുള്ളത് അഡ്വ. രഘുരാജ് ആണ്. കൂടെ അഡ്വ. നന്ദുവും. അഡ്വ. രഘുരാജ് പാർട്ടിസാൻ എന്നൊരു ആനൂകാലികം 70-കളുടെ ആദ്യ വർഷങ്ങളിൽ എറണാകുളത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന ടി.കെ.എൻ. മേനോന്റെ മകനാണ്. അഡ്വ. നന്ദു സുരേഷ് കുറുപ്പിന്റെ മകനും.

More News

ഒരു കാലം വരെ അമിതമായി തടി ഉള്ളവരിലും കൃത്യമായ ജീവിതരീതി പിന്തുടരാത്തവരിലുമാണ് ഹൃദ്രോഗങ്ങള്‍ കൂടുന്നത് എന്നാണ് കരുതിയിരുന്നത്. എന്നാല്‍, ഈ അടുത്ത് നല്ല ഫിറ്റ്‌നസ്സ് ഫ്രീക്കായിട്ടുള്ളവര്‍ വരെ ഹൃദ്രോഗം മൂലം മരണപ്പെടുന്നതും കഷ്ടപ്പെടുന്നതും കണ്ടു. അതോടെ ഹൃദയത്തിന്റെ ആരോഗ്യത്തിനു വേണ്ടി എന്ത് ചെയ്യണം എന്ന ആശങ്കയും കൂടി. വ്യായാമം ചെയ്താലും പ്രശ്‌നം ചെയ്തില്ലെങ്കിലും പ്രശ്‌നം എന്ന ചിന്തയോടൊപ്പം എന്ത് തരം ഡയറ്റ് പിന്തുടര്‍ന്നാലാണ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുക എന്ന സംശയങ്ങളും ഉയര്‍ന്ന് വന്നിരിക്കുകയാണ്. ഒരൊറ്റ […]

തിരുവല്ല:എടത്വ പോസ്റ്റ് ഓഫീസ് നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവല്ലാ ഡിവിഷൻ പോസ്റ്റൽ സൂപ്രണ്ട് ഓഫീസിലേക്ക് എടത്വ വികസന സമിതി യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.കരാർ കഴിഞ്ഞ് 2 മാസമായിട്ടും നിർമ്മാണം ആരംഭിക്കാത്ത അധികൃതരുടെ  അനാസ്ഥയ്ക്കെതിരെയാണ് പ്രതിഷേധ മാർച്ച് നടത്തിയത്.സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് കട്ടപ്പുറം ഫ്ലാഗ് ഓഫ് ചെയ്തു.വൈസ് പ്രസിഡൻ്റ് പി.ഡി.രമേശ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ഷാജി തോട്ടുകടവിൽ പ്രമേയം അവതരിപ്പിച്ചു.ജനറൽ സെക്രട്ടറി അഡ്വ. പി.കെ. സദാനന്ദൻ, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, ചീഫ് കോർഡിനേറ്റർ ഡോ: ജോൺസൺ വി. […]

കൊച്ചി: യുട്യൂബ് ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടൻ ശ്രീനാഥ് ഭാസിക്കെതിരെ നൽകിയ പരാതി പിൻവലിക്കുന്നു. ശ്രീനാഥ് ഭാസിക്കെതിരായ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കും. ഇന്നുതന്നെ ഹൈക്കോടതിയിൽ ഹ‍ർജി നൽകും. പരാതിയുമായി ബന്ധപ്പെട്ട് ഇരു കക്ഷികളും ഒത്തുതീർപ്പിലെത്തിയ സാഹചര്യത്തിലാണ് ഇത്. പരാതിയിൽ നേരത്തെ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509 (സ്ത്രീത്വത്തെ അപമാനിക്കല്‍) ഐപിസി 354 (ലൈംഗിക ചുവയോടെ സംസാരിക്കല്‍) 294 […]

കാസർകോട്: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് ബാധ. യുഎഇയിൽ നിന്ന് വന്ന കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്.

കാട്ടുപന്നിയുടെ ശല്യത്താല്‍ കഷ്ടപ്പെടുകയാണ് കൊല്ലം ചിറക്കരയിലെ കര്‍ഷകര്‍. കഴിഞ്ഞ ആറുമാസത്തിനിടെയാണ് പ്രദേശത്ത് കാട്ടുപന്നി വ്യാപകമാകാന്‍ തുടങ്ങിയത്. മലയോരം കടന്ന് തീരദേശമേഖലയിലേക്കും കാട്ടുപന്നിയെത്തിയെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൊച്ചുബാബുവും മധുവും കര്‍ഷക തൊഴിലാളികളാണ്. പലയിടങ്ങളിലും കാട്ടുപന്നി കൃഷി നശിപ്പിച്ചെന്ന് ഏറെ നാളായി കേള്‍ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ഇവരുടെ പ്രദേശത്തേക്കും എത്തിത്തുടങ്ങി. ചിറക്കര പഞ്ചായത്തിെല ചിറക്കരത്താഴം കുഴിപ്പിൽ ഏലായിലെ നാൽപത് കർഷകരാണ് കാട്ടുപന്നി ശല്യം നേരിടുന്നത്. കപ്പ, , ചേന, ചേമ്പ്, വാഴ, തെങ്ങ‌് എന്നിവ ഇല്ലാതാക്കി. 32 തെങ്ങിൻ തൈകളും നഷ്ടമായി. […]

എവിടേക്കെങ്കിലും ഒരു യാത്ര പോയാലോ എന്ന് പ്ലാന്‍ ചെയ്യുമ്പോഴേയ്ക്കും ഞാന്‍ ഇല്ല, ഛര്‍ദ്ദിക്കാന്‍ വരും, എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്നവരെ കണ്ടിട്ടുണ്ടാകും. ഇത്തരത്തില്‍ ഛര്‍ദ്ദിക്കും എന്ന ഒറ്റ കാരണത്താല്‍ യാത്രകള്‍ പലതും ഒഴിവാക്കുന്നവരെ നമുക്ക് അറിയുന്നുണ്ടാകും. ചിലപ്പോള്‍ നിങ്ങള്‍ക്ക് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും വരാം. ഇതിന് കാരണവും പരിഹാരവും എന്തെല്ലാമെന്ന് നോക്കാം. മോഷന്‍ സിക്ക്‌നസ്സ് യാത്ര ചെയ്യുമ്പോള്‍ കാറ്റടിച്ച് പെട്ടെന്ന് തന്നെ ഛര്‍ദ്ദിക്കാന്‍ തോന്നുന്നത്, അതുപോലെ, മനംപിരട്ടല്‍ എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനെയാണ് മോഷന്‍ സിക്ക്‌നസ്സ് എന്ന് […]

തിരുവനന്തപുരം : എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി . തന്റെ പിന്തുണ സംബന്ധിച്ച തീരുമാനം സ്ഥാനാർഥിത്വത്തിൽ വ്യക്തത വന്നതിന് ശേഷം പറയുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

പുൽപ്പള്ളി: പുൽപ്പള്ളി ടൗണിനോട് ചേർന്നുള്ള ആറാം വാർഡ് പാലമൂലയിലെ വിവിധ ഭാഗങ്ങളിൽ വീണ്ടും കടുവയുടെ സാന്നിധ്യം. ബുധൻ രാത്രി താന്നിത്തെരുവ്, പഴശിരാജാ കോളേജ്, ചേപ്പില ഭാഗങ്ങളിൽ കടുവയെ കണ്ടതായി ഇരുചക്രവാഹന യാത്രക്കാർ പറഞ്ഞു. വ്യാഴം രാവിലെ ഏരിയപള്ളിയിലെ കൃഷിയിടത്തിൽ എത്തിയ കണ്ണംപള്ളി ഷാജി എന്നയാൾ പറമ്പിലെ കുറ്റിക്കാടുകൾക്കിടയിൽ കടുവയെ കണ്ടതായി പറഞ്ഞു. സംഭവമറിഞ്ഞ്‌ പഞ്ചായത്ത്‌ അധികൃതർ വനപാലകരെ വിവരമറിയച്ചു. വ്യാഴം ഉച്ചക്കുശേഷം ചെതലയം റെയ്‌ഞ്ച് ഓഫീസർ എ പി അബ്‌ദുൾ സമദ്, ഡെപ്യൂട്ടി റെയ്‌ഞ്ചർമാരായ കെ യു […]

ഡല്‍ഹി: ജമ്മു കശ്മീരിൽ രണ്ടിടങ്ങളിൽ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ബാരാമുള്ളയിലും ഷോപ്പിയാനിലും ആണ് ഏറ്റുമുട്ടൽ. ബാരാമുള്ളയിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഇന്നലെ ജമ്മു കാശ്മീരിലെ ഉധംപൂരിൽനടന്ന ഇരട്ട സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി അന്വേഷണം നടത്തുകയാണ്. രണ്ട് ബസുകളിലായി രണ്ട് സമയത്ത് നടന്ന സ്ഫോടനത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്

error: Content is protected !!