ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
Advertisment
കണ്ണൂര്‍: സ്കൂൾ ബസിന്റെ അടിയിൽ കിടന്ന് ജോലിചെയ്യവെ ബസ് മുന്നോട്ട് നീങ്ങി വർക്ക്ഷോപ്പിലെ ഇലക്ട്രീഷൻ മരിച്ചു. ചൂളയിലെ ടി.പി. ഇലക്ട്രിക്കൽ ഷോപ്പിലെ ജീവനക്കാരൻ കെ.ജിബിൻ ദേവ് (31) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഏഴുമണിക്കാണ് അപകടം. അറ്റകുറ്റപ്പണിക്കിടെ സ്കൂൾ ബസ് അബദ്ധത്തിൽ മുൻപോട്ട് നീങ്ങുകയും ജിബിൻ്റെ ശരീരത്തിൽ കൂടി കയറുകയുമായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ജിബിൻ ദേവിനെ ഇതു വഴി വന്ന പൊലീസ് വാഹനത്തിൽ ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് ചാല മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കിഴക്കെ കണ്ണോത്ത് ഹൗസിൽ ദേവൻ, വനജ ദമ്പതികളുടെ മകനാണ് ജിബിൻ ദേവ്. വർഷ ഏക സഹോദരിയാണ്.