Advertisment

ടോള്‍ നല്‍കാത്തത് ചോദ്യം ചെയ്തു; കൊല്ലത്ത് ടോൾ പ്ലാസ ജീവനക്കാരന് കാർ യാത്രികരുടെ ക്രൂരമർദ്ദനം! ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

Advertisment

കൊല്ലം: ടോള്‍ പ്ലാസ ജീവനക്കാരന് കാര്‍ യാത്രികരുടെ ക്രൂര മര്‍ദനം. കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലാണ് സംഭവം. കുരീപ്പുഴ സ്വദേശി അരുണിനാണ് മര്‍ദനമേറ്റത്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കടന്നുപോകുന്നത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്.

അരുണിനെ കാറിൽ നിന്ന് പിടിച്ചു വലിച്ചു ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. KL 26 F 9397 എന്ന നമ്പറിൽ ഉള്ള കാറിൽ എത്തിയവരാണ് അക്രമം നടത്തിയത്.

കരുനാഗപ്പള്ളി ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലെ യാത്രക്കാരാണ് ടോള്‍ ബൂത്ത് ജീവനക്കാരനെ ആക്രമിച്ചത്. അരുണിനെ കഴുത്തിന് കുത്തിപ്പിടിക്കുകയും പിന്നീട് ഇതേരീതിയില്‍ അല്പദൂരം കാറിന്റെ ഡോറില്‍ കുത്തിപ്പിടിച്ച് നിര്‍ത്തി വലിച്ചിഴക്കുകയുമായിരുന്നു. ഏതാനും മീറ്ററുകള്‍ പിന്നിട്ടതോടെ യുവാവിനെ കാര്‍ ഡ്രൈവര്‍ റോഡിലേക്ക് തള്ളിയിട്ട് കടന്നുകളയുകയും ചെയ്തു.

Advertisment