ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
കൊച്ചി: കാഞ്ഞിരമറ്റത്ത് ബാറില്‍ യുവാവിന് വെട്ടേറ്റു. ചാലക്കപ്പാറ പുറത്തേത്ത് റിനാസിനാണ്(21) വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി 9നു കാഞ്ഞിരമറ്റം സെൻട്രൽ ഗാർഡൻ ബാറിലാണു സംഭവം നടന്നത്. വാക്കുതര്‍ക്കത്തിന് പിന്നാലെ അക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Advertisment
ഗുരുതരമായി പരുക്കേറ്റ റിനാസിനെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഞ്ചാവ് വിൽപന സംഘങ്ങൾ തമ്മിലുള്ള പകയാണു അക്രമത്തിനു കാരണമെന്നാണ് നിഗമനം.