Advertisment

ലോറിയും സ്‌കൂട്ടറും ഇടിച്ചു! കോട്ടയത്ത് ദമ്പതിമാര്‍ക്ക് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

കോട്ടയം: കോട്ടയം മറിയപ്പള്ളിയില്‍ വാഹനാപകടത്തില്‍ ദമ്പതിമാര്‍ മരിച്ചു. പള്ളം മംഗലപുരം വീട്ടിൽ സുദർശൻ (67), ഭാര്യ ഷൈലജ (60) എന്നിവരാണ് മരിച്ചത്. പള്ളത്തു നിന്നും മറിയപ്പള്ളി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ വരികയായിരുന്നു ഇവര്‍.

ഈ സമയം എതിർദിശയിൽ നിന്നും വന്ന ലോറി നിയന്ത്രണം വിട്ട് ആദ്യം ഒരു കാറിലും പിന്നീട് സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

Advertisment