/sathyam/media/post_attachments/ecv3k3b3FZVo8CDZakrn.jpg)
തിരുവനന്തപുരം: മന്ത്രി പി.രാജീവിന് അകമ്പടി പോയ പൊലീസ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. തിരുവനന്തപുരം പള്ളിച്ചൽ മുതൽ വെട്ടു റോഡ് വരെ എസ്കോർട്ട് ഡ്യൂട്ടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഗ്രേഡ് എസ്ഐ എസ്. എസ്.സാബുരാജൻ, സിപിഓ സുനിൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെ മന്ത്രിയുടെ റൂട്ട് മാറ്റിയതിനാണ് നടപടി. മന്ത്രിയുടെ ഓഫിസിൽനിന്ന് അതൃപ്തി അറിയിച്ചതിനെ തുടർന്നാണ് പൊലീസുകാരെ സസ്പെൻഡ് ചെയ്തതെന്നാണ് വിവരം.