മദ്യലഹരിയില്‍ വാഹനം മാറിപ്പോയി, സ്വന്തം കാറാണ് എന്ന് കരുതി ഓടിച്ചത് മറ്റൊരാളുടെ കാര്‍! വാഹനത്തിലുണ്ടായിരുന്ന സ്ത്രീയും കുട്ടിയും പരിഭ്രാന്തരായി, പിന്നാലെ അപകടം; ചോറ്റാനിക്കരയില്‍ സംഭവിച്ചത്‌

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: ബാറില്‍ നിന്ന് മദ്യപിച്ചെത്തിയ വ്യക്തി സ്വന്തം വാഹനമാണ് എന്ന് കരുതി ഓടിച്ചത് മറ്റൊരാളുടെ കാര്‍. കാറിലുണ്ടായിരുന്ന സ്ത്രീയും കുട്ടിയും ബഹളം വച്ചതോടെ വണ്ടി ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. വ്യാഴാഴ്ച രാത്രി ചോറ്റാനിക്കരയിലാണ് സംഭവം നടന്നത്.

Advertisment

ചോറ്റാനിക്കര സ്വദേശിയായ ആഷ്‌ലിക്കാണ് മദ്യലഹരിയില്‍ വാഹനം മാറിപ്പോയത്. ഭാര്യയേയും കുട്ടിയേയും കാറിലിരുത്തി ബാറിന് സമീപത്തുള്ള കടയിലേക്ക് പോയ മറ്റൊരു വ്യക്തിയുടെ കാറാണ് ഇയാള്‍ സ്വന്തം വാഹനമാണെന്ന് തെറ്റിദ്ധരിച്ച് ഓടിച്ചുകൊണ്ടുപോയത്.

എന്നാല്‍ അപരിചിതനായ വ്യക്തി വാഹനമോടിക്കുന്നത് കണ്ട് കാറിലുണ്ടായിരുന്ന സ്ത്രീ ബഹളം വയ്ക്കുകയും, കാറിന്റെ സ്റ്റിയറിങില്‍ കയറി പിടിക്കുകയുമായിരുന്നു. പിന്നാലെ വണ്ടി ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ചു. പൊലീസെത്തി ആഷ്‌ലിയെ കസ്റ്റഡിയിലെടുത്തു. വാഹനം നിർത്തിക്കാനുള്ള ശ്രമത്തിനിടയിൽ വീട്ടമ്മയുടെ കൈക്ക് ചെറിയ പരിക്കേറ്റു.

Advertisment