Advertisment

സാധനം വാങ്ങാന്‍ എന്ന വ്യാജേന എത്തി മാല പൊട്ടിക്കാന്‍ ശ്രമം, ചെറുത്തപ്പോള്‍ തലയ്ക്കടിയേറ്റു! തൃശൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്‌

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

Advertisment

തൃശ്ശൂർ: അരിമ്പൂറിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് മാല കവരാൻ ശ്രമം. അരിമ്പൂർ നാലാം കല്ല് സെന്റർ സാന്ദ്ര സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന അരിമ്പൂർ എറവ് ആറാംകല്ല് കുറ്റിക്കാടൻ വീട്ടിൽ പേളി വർഗീസ് (54) ആണ് ആക്രമണത്തിന് ഇരയായത്.

ഉച്ചയ്ക്ക് 3.45 ഓടെയാണ് സംഭവം നടന്നത്. പരിക്കേറ്റ അരിമ്പൂർ സ്വദേശിനി ഷേർളി വർഗീസിനെ ഗുരുതരാവസ്ഥയിൽ തൃശ്ശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ എത്തിയ ആൾ സാധനം വാങ്ങാൻ എന്ന വ്യാജേനയാണ് അക്രമം നടത്തിയത്.

പ്രസന്റേഷൻ സെറ്റ് വേണമെന്നു പറഞ്ഞു കടയിലെത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണു പേളി പൊലീസിൽ നൽകിയ പരാതി. മുകൾ നിലയിലാണു പ്രസന്റേഷൻ സെറ്റെന്നു പറഞ്ഞു കയറിപ്പോയപ്പോൾ പിന്നാലെ വന്നയാൾ വന്നയാൾ മാല പൊട്ടിക്കാൻ കടന്നുപിടിച്ചു. എതിർത്തപ്പോൾ തലയ്ക്ക് അടിച്ച് അക്രമി ഓടി രക്ഷപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു.

സംഭവ സമയത്ത് ഷേർളി മാത്രമാണ് സൂപ്പർ മാർക്കറ്റിൽ ഉണ്ടായിരുന്നത്. ഷേർളിയുടെ തലയോട്ടിക്ക് പോട്ടലുണ്ട്. സ്ഥലത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. കടയിൽ സിസിടിവി ഇല്ലാത്തതിനാൽ ദൃശ്യം ലഭിച്ചിട്ടില്ല.

Advertisment