ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
Advertisment
കൊച്ചി: ചെലവന്നൂരില്‍ കാര്‍ യാത്രികരായ യുവാക്കളുടെ ദേഹത്ത് റോഡ് നിര്‍മ്മാണ തൊഴിലാളികള്‍ തിളച്ച ടാര്‍ ഒഴിച്ചെന്ന വാദം പൊളിയുന്നു. യുവാക്കളും തൊഴിലാളികളും തമ്മിലുണ്ടായ പിടിവലിക്കിടെ അബദ്ധത്തില്‍ ടാര്‍ ദേഹത്ത് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
വാഹനം കടന്നുപോകാൻ സ്ഥലം ഉണ്ടായിട്ടും തൊഴിലാളികളുമായി യുവാക്കൾ വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. കാറിലെത്തിയ ആളുകളാണ് സംഘര്‍ഷത്തിന് കാരണക്കാരെന്ന് പ്രദേശത്തുണ്ടായിരുന്നവരും മൊഴി നല്‍കിയെന്നാണ് സൂചന.