ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
ചേർത്തല: അർത്തുങ്കൽ ആയിരം തൈ ഫിഷ് ലാൻഡിങ്ങിനു സമീപം കടലിൽ കുളിക്കാനിറങ്ങി കാണാതായ ശ്രീഹരി(16)യുടെ മൃതദേഹം പുലർച്ചെ ചെത്തി ഹാർബറിനു സമീപം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
Advertisment
വ്യാഴാഴ്ച വൈകിട്ടാണ് കടക്കരപള്ളി പഞ്ചായത്ത് മൂന്നാം വാർഡ് നികർത്തിൽ മുരളീധരന്റെയും ഷീലയുടെയും മകൻ ശ്രീഹരി 12-ാം വാർഡ് കൊച്ചുകരിയിൽ കണ്ണന്റെയും അനിമോളുടെയും മകൻ വൈശാഖ് (16) എന്നിവരെ കടലിൽ കാണാതായത്.
വൈശാഖിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് പുലിമുട്ടിനു സമീപത്തുനിന്നു കണ്ടെത്തിയിരുന്നു. തീരദേശ പൊലീസ്, ഫയർഫോഴ്സ്, കോസ്റ്റൽ ഗാർഡ്, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ രണ്ടു ദിവസമായി തിരച്ചിൽ നടത്തി വരികയായിരുന്നു.