Advertisment

അർത്തുങ്കൽ ആയിരം തൈ ഫിഷ് ലാൻഡിങ്ങിനു സമീപം കടലിൽ കുളിക്കാനിറങ്ങി കാണാതായ പതിനാറുകാരന്റെ മൃതദേഹം കിട്ടി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ചേർത്തല:  അർത്തുങ്കൽ ആയിരം തൈ ഫിഷ് ലാൻഡിങ്ങിനു സമീപം കടലിൽ കുളിക്കാനിറങ്ങി കാണാതായ ശ്രീഹരി(16)യുടെ മൃതദേഹം പുലർച്ചെ ചെത്തി ഹാർബറിനു സമീപം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment

publive-image

വ്യാഴാഴ്ച വൈകിട്ടാണ് കടക്കരപള്ളി പഞ്ചായത്ത് മൂന്നാം വാർഡ് നികർത്തിൽ മുരളീധരന്റെയും ഷീലയുടെയും മകൻ ശ്രീഹരി 12-ാം വാർഡ് കൊച്ചുകരിയിൽ കണ്ണന്റെയും അനിമോളുടെയും മകൻ വൈശാഖ് (16) എന്നിവരെ കടലിൽ കാണാതായത്.

വൈശാഖിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് പുലിമുട്ടിനു സമീപത്തുനിന്നു കണ്ടെത്തിയിരുന്നു. തീരദേശ പൊലീസ്, ഫയർഫോഴ്സ്, കോസ്റ്റൽ ഗാർഡ്, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ രണ്ടു ദിവസമായി തിരച്ചിൽ നടത്തി വരികയായിരുന്നു.

Advertisment