ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
പാലായിൽ മിനി മാരത്തണിൽ പങ്കെടുക്കാനെത്തിയ ഒളിംപ്യൻ പിടി ഉഷ ജോസ് കെ മാണി എംപിയുടെ വീട് സന്ദർശിച്ചു. പ്രഭാത ഭക്ഷണവും കഴിച്ച് ഒരു മണിക്കൂറോളം സമയം ജോസ് കെ മാണിയ്ക്കും കുടുംബത്തിനുമൊപ്പം ചെലവഴിച്ച ശേഷമാണ് പിടി ഉഷ മടങ്ങിയത്. എംപി യുടെ ഭാര്യ നിഷ, അമ്മ കുട്ടിയമ്മ, മകൾ പ്രിയങ്ക എന്നിവർ ചേർന്ന് പിടി ഉഷയെ സ്വീകരിച്ചത്.
Advertisment
തന്റെ വീട്ടിൽ വൈദ്യുതി എത്തിയത് കെഎം മാണിയുടെ കാലത്താണെന്ന് പിടി ഉഷ ഓർത്തെടുത്തു. ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമാണ് മാണി സാറിന്റേതെന്നും തന്റെ നാട്ടുകാർക്കും കെഎം മാണിയോട് കടപ്പാടുണ്ടെന്നും പിടി ഉഷ കൂട്ടിച്ചേർത്തു.