'ആസാദ് കശ്മീർ' പരാമർശം: പ്രതിഷേധം കടുത്തു; വിവാദ പരാമർശമുള്ള വരികൾ പിൻവലിച്ച് കെ.ടി.ജലീൽ; ദുര്‍വ്യാഖ്യാനം ചെയ്തെന്ന് വിശദീകരണം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: വിവാദ പരാമര്‍ശം അടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പിന്‍വലിച്ച് കെ.ടി. ജലീല്‍. ഉദ്ദേശിച്ചതിനു വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്തെന്നും നാടിന്റെ നന്മയ്ക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പ്രസ്തുത കുറിപ്പിലെ വിവാദ വരികൾ പിൻവലിക്കുന്നതായി സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ജലീൽ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം (ആസാദി കാ അമൃത് മഹോൽസവ്) നാളെക്കഴിഞ്ഞ് മറ്റന്നാൾ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിൻ്റെ ആരവങ്ങൾ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു.

നിയമസഭയുടെ പ്രവാസി ക്ഷേമ സമിതിയുടെ അംഗം എന്ന നിലയിൽ കാശ്മീർ സന്ദർശിച്ചപ്പോൾ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എൻ്റെ ശ്രദ്ധയിൽ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുർവ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികൾ നാടിൻ്റെ നൻമക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായി അറിയിക്കുന്നു.

ജയ് ഹിന്ദ്.

Advertisment