മഠത്തിലെ ചീത്ത അനുഭവം സന്യാസിനി എഴുതിയാല്‍ നല്ല ചെലവാണ്, സിസ്റ്റർ എന്ന പേര് ചേർത്താൽ വിൽപ്പന കൂടും! സ്ത്രീകൾ അശ്ലീലമെഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും; വിവാദ പരാമര്‍ശവുമായി ടി പദ്മനാഭന്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട്: സ്ത്രീകൾ അശ്ലീലമെഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയുമെന്ന വിവാദ പരാമർശവുമായി കഥാകൃത്ത് ടി. പത്മനാഭൻ. കോഴിക്കോട് നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് പത്മനാഭൻ്റെ വിവാദ പരാമർശം നടത്തിയത്. മന്ത്രി എം.വി ഗോവിന്ദന്‍ അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിയിലായിരുന്നു കഥാകൃത്തിന്‍റെ പരാമര്‍ശം.

“ഇത് ഒരു സ്ത്രീ എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും. എഡിഷൻസ്, വൺ ആഫ്റ്റർ അനദർ ആയി തുരുതുരെ ഇറങ്ങും. എല്ലാവർക്കും പണം, എല്ലാവർക്കും പണം. ഈ സ്ത്രീ, ഒരു ക്രിസ്തീയ സന്യാസിനി, സിസ്റ്റർ, നൺ ആണെങ്കിൽ അതിലും നല്ലത്. ഒരു ക്രിസ്തീയ സന്യാസിനി അവരുടെ സഭാവസ്ത്രമൊക്കെ ഊരിവച്ച് അവരുടെ തിക്താനുഭവങ്ങൾ, മഠത്തിൽ നിന്നുണ്ടായ ചീത്ത അനുഭവങ്ങൾ എഴുതിയാൽ വളരെ വലിയ ചിലവാണ്. അത്തരം ധാരാളം പുസ്തകങ്ങൾ വരുന്നുണ്ട്. സഭാവസ്ത്രം അഴിച്ചുവച്ചെങ്കിലും സിസ്റ്റർ എന്ന ആ പേരും കൂടി ചേർക്കണം. അപ്പോൾ ഒന്നും കൂടി വില്പന വർധിക്കും. ഇനി ഒബ്സീനും വൾഗറുമായ പുസ്തകമല്ല എങ്കിൽ സെൻസേഷണൽ പുസ്തകമായി കാണണമെന്നും ടി.പത്മനാഭൻ പറഞ്ഞു.

Read the Next Article

വെളിച്ചെണ്ണ വിലയ്ക്ക് നേരിയ ആശ്വാസം. കേര വെളിച്ചെണ്ണയുടെ വില ലിറ്ററിന് 50 രൂപ കുറച്ചു

ഒരു ലിറ്റർ പാക്കറ്റിന്റെ വില നിലവിലെ 529 രൂപയിൽ നിന്ന് 479 ലേക്കും അര ലിറ്റർ പാക്കറ്റിന്റെ വില 265 രൂപയിൽനിന്ന് 240 രൂപയിലേക്കും കുറവ് വരുത്തിയതായി അധികൃതർ അറിയിച്ചു.

New Update
photos(16)

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ബ്രാൻഡായ കേര വെളിച്ചെണ്ണ വിലയിൽ വൻ കുറവ് പ്രഖ്യാപിച്ചു.

Advertisment

ഒരു ലിറ്റർ പാക്കറ്റിന്റെ വില നിലവിലെ 529 രൂപയിൽ നിന്ന് 479 ലേക്കും അര ലിറ്റർ പാക്കറ്റിന്റെ വില 265 രൂപയിൽനിന്ന് 240 രൂപയിലേക്കും കുറവ് വരുത്തിയതായി അധികൃതർ അറിയിച്ചു.


പൊതുവിപണിയിൽ വെളിച്ചെണ്ണ വില ഉയരുന്ന സാഹചര്യത്തിൽ സിവിൽ സപ്ലൈസ് മന്ത്രിയുടേയും കൃഷിവകുപ്പ് മന്ത്രിയുടേയും അധ്യക്ഷതയിൽ ഉന്നതതലയോഗത്തിലാണ് വിലകുറക്കാൻ നിർദ്ദേശം നൽകിയത്.


ഈ യോഗത്തിൽ പൊതുവിപണിയിൽ വെളിച്ചെണ്ണയുടെ വില കുറയ്ക്കുവാനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് സിവിൽ സപ്ലൈസ് മന്ത്രി കേരഫെഡിനോട് നിർദ്ദേശിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് കേരഫെഡ് ചെയർമാൻ, വൈസ് ചെയർമാൻ, മാനേജിങ് ഡയറക്ടർ എന്നിവരുടെ സാനിധ്യത്തിൽ ഭരണസമിതി യോഗം വിളിച്ചു ചേർത്ത് വെളിച്ചെണ്ണയുടെ വില കുറയ്ക്കുന്നതിന് തീരുമാനമെടുത്തത്.

Advertisment