/sathyam/media/post_attachments/PDNcINo7n79BmCXFCS3V.jpg)
തിരുവനന്തപുരം: സിപിഐ എം പാലക്കാട്, മരുത് റോഡ് ലോക്കൽ കമ്മിറ്റി അംഗമായ ഷാജഹാനെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയതിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്.
ഷാജഹാന്റെ ആസൂത്രിത കൊലപാതകം കേരളത്തെ കലാപ ഭൂമിയാക്കാനുള്ള സാമൂഹ്യ വിരുദ്ധ ശക്തികളുടെ നീക്കമാണ്. വീട്ടിലേക്ക് പോകുന്ന വഴി ഇരുളിൽ പതിയിരുന്ന സംഘം മൃഗീയമായാണ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്.
സമാധാന അന്തരീക്ഷം നിലനിന്നിരുന്ന പ്രദേശത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കമാണിത്, ഇത്തരം സംഭവങ്ങൾക്കെതിര ശക്തമായ നടപടിയെടുക്കുകയും, ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുകയും വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സിപിഐ എം പ്രവർത്തകർ പ്രകോപനത്തിൽപ്പെടരുത്. കൊലപാതകത്തിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് ഇത്തരം ക്രിമിനൽ സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്നും അഭ്യർത്ഥിക്കുന്നു. ഷാജഹാന്റെ കൊലപാതകം അപലപനീയവും അത്യന്തം നിഷ്ഠൂരവുമാണ്. ഷാജഹാന്റെ കൊലപാതകത്തിന് എതിരെ ബഹുജനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും സിപിഎം ആഹ്വാനം ചെയ്തു.