അവസരം കിട്ടിയാല്‍ കേരള മുഖ്യമന്ത്രിയാകാന്‍ തയ്യാര്‍, തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി! പല കാര്യങ്ങള്‍ ചെയ്യാനുണ്ട്, കേരളത്തെ നന്നാക്കാന്‍ അവസരം കിട്ടിയാല്‍ ഒഴിവാക്കില്ല-തുറന്നു പറഞ്ഞ് ശശി തരൂര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: അവസരം കിട്ടിയാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് ശശി തരൂര്‍ എംപി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോയെന്ന് അവതാരകന്‍ ചോദിച്ചപ്പോഴാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്.

Advertisment

'' എനിക്ക് ഒരു അവസരം കിട്ടിയാല്‍ ഞാന്‍ ഈ വെല്ലുവിളി സ്വീകരിക്കാന്‍ തയ്യാറാണ്. എന്റെ അഭിപ്രായത്തില്‍ പല കാര്യങ്ങള്‍ ചെയ്യാനുണ്ട്. കേരളത്തെ നന്നാക്കാന്‍ ഒരു അവസരം കിട്ടിയാല്‍ ഒഴിവാക്കില്ല '' -തരൂര്‍ പറഞ്ഞു.

കോൺഗ്രസ് പല അംഗീകാരങ്ങളും നൽകി. സുധാകരനോട് വിയോജിപ്പുള്ളവരുണ്ടാവാം. വേട്ടയാടിയപ്പോൾ പിന്തുണച്ചത് സുധാകരനാണ്. സിൽവർ ലൈനിനെ താൻ പിന്തുണച്ചിട്ടില്ല. പഠിച്ചിട്ട് പറയാമെന്നാണ് പറഞ്ഞത്. തൻ്റെ പ്രധാന കടപ്പാട് ജനങ്ങളോടാണ്. തൻ്റേത് പോസിറ്റീവ് രാഷ്ട്രീയമാണ് എന്നും ശശി തരൂർ പറഞ്ഞു.

Advertisment