തിരുവനന്തപുരം: ഫർസീൻ മജീദിനെ പോലുള്ള ഉശിരുള്ള പോരാളികളെ കാണുമ്പോൾ ഉടുമുണ്ട് നനയുന്നുണ്ടെങ്കിൽ ചികിത്സ വേണ്ടത് മുഖ്യമന്ത്രിക്കാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്‍ ഇക്കാര്യം പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റ്:
ഫർസീൻ മജീദിനെ പോലുള്ള ഉശിരുള്ള പോരാളികളെ കാണുമ്പോൾ ഉടുമുണ്ട് നനയുന്നുണ്ടെങ്കിൽ ചികിത്സ വേണ്ടത് മുഖ്യമന്ത്രിക്കാണ്.ഇത്ര പേടിത്തൊണ്ടനായ ഒരു മുഖ്യമന്ത്രിയെ രാഷ്ട്രീയ കേരളം ഇന്നുവരെ കണ്ടിട്ടില്ല.
പിണറായി വിജയൻ്റെ പേടി മാറ്റാൻ അരയിൽ കെട്ടേണ്ട ഏലസ്സല്ല കാപ്പ നിയമം എന്ന് കേരള പോലീസിനെ ഓർമിപ്പിക്കുന്നു. ഭയന്നോടുന്ന മുഖ്യൻ്റെ പുറകേ ജനങ്ങളുടെ പ്രതിഷേധവുമായി ഒരായിരം ഫർസീൻമാർ ഇനിയുമുണ്ടാകും.
പിണറായി വിജയൻ കാപ്പയല്ല, വെടിക്കോപ്പുകൾ പ്രയോഗിച്ചാലും കോൺഗ്രസ് തരിമ്പും ഭയക്കില്ല. നിങ്ങളെത്ര കള്ളക്കേസുകൾ ചമച്ചാലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്. സമര ഭടൻമാർക്കുള്ള സംരക്ഷണം ഞങ്ങൾ ഒരുക്കിയിരിക്കും.