സമൂഹത്തിന്റെ ആദികാലം മുതല്‍ക്കേ മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്ത് ജീവിക്കുന്ന രീതി ഉണ്ടായിരുന്നു. ഗോത്ര സൂഹത്തില്‍ നിന്ന് മാറി പിന്നീട് നഗരങ്ങളും രാജ്യങ്ങളുമുണ്ടായി. ഏകാധിപത്യപരമായ രാജ്യങ്ങളായിരുന്നു മിക്കവയും. അതിനിന്ന് ചെറിയ വ്യത്യാസത്തോടെ ജനങ്ങളുടെ പൊതു സമ്മതിയുടെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികള്‍ ഭരിക്കുന്ന രീതി പ്രാചീന ഏഥന്‍സില്‍ നിലനിന്നിരുന്നു. വോട്ടെടുപ്പിലൂടെ ആണ് അവര്‍ എല്ലാ കാര്യങ്ങളും ചെയ്തത്. അങ്ങനെ നഗരജീവിതം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ അവിടെ ഈ അവകാശങ്ങളെല്ലാം കുറച്ച് പേര്‍ക്ക് മാത്രമുള്ളതായിരുന്നു. അടിമകള്‍ക്കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരവകാശവുമില്ല. അത് നിലനിര്‍ത്താനുള്ള നിയമങ്ങള്‍ അധികാരികള്‍ സമൂഹത്തില്‍ കൊണ്ടുവന്നു. പിന്നീട് ലോക സമൂഹം മതഭരണത്തിന്റെ ഇരുണ്ട യുഗത്തിലേക്ക് കടന്നു. അടിമത്തമായും, ജന്‍മിത്തമായും, സാമ്രാജ്യത്വമായും അധികാര രാഷ്ട്രീയം വളര്‍ന്നു.
എന്നാല്‍ സമൂഹം എന്നത് മനുഷ്യ സൃഷ്ടിയായതിനാല്‍ ആ നിയമങ്ങള്‍ നമുക്ക് മാറ്റാവുന്നവയാണ്. പലപ്പോഴായ സമൂഹം ഈ അടിത്ത ചൂഷണ നിയമങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അതില്‍ പ്രധാനമായ ഒരു സമരമായിരുന്നു ഫ്യൂഡലിസത്തെ തകര്‍ത്ത് മുതലാളിത്തത്തിലേക്ക് യൂറോപ്പിനെ കൊണ്ടുപോകുന്നതില്‍ വലിയ ഒരു പങ്ക് വഹിച്ച ഫ്രഞ്ച് വിപ്ലവം. സ്വാതന്ത്ര്യം, സമത്വം, സാഹോദ്യം എന്ന ആശയങ്ങള്‍ മുന്നോട്ടു കൊണ്ടുവന്നു. പക്ഷേ ഇതൊക്കെ പുരുഷന് മാത്രം ബാധകമായയിരുന്നു. സ്ത്രീകളും ഫ്രഞ്ച് വിപ്ലവത്തില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും സ്ത്രീകളെ രണ്ടാം തരം പൗരന്‍മാരായാണ് കണക്കാക്കിയിരിക്കുന്നതെന്ന പതിനായിരം വര്‍ഷത്തെ ചരിത്രത്തിന് ഒരു മാറ്റവും ഫ്രഞ്ച് വിപ്ലവം മുന്നോട്ടുവെച്ചില്ല.
/sathyam/media/post_attachments/shvh1cVJNaSOXRJuSxc8.png)
വിപ്ലവം Declaration of the Rights of Man and of the Citizen എന്ന നിയമ സംഹിത പ്രഖ്യാപിച്ചു. സ്ത്രീകള്‍ടെ അവസ്ഥയെക്കുറിച്ച് ഇതില്‍ പ്രതിപാതിച്ചിരുന്നില്ല. അതായത് സ്ത്രീകള്‍ക്ക് നിലനിന്നിരുന്ന അതേ അവസ്ഥയില്‍ തന്നെ തുടരേണ്ടി വരുന്നു. വിപ്ലവ ആശയങ്ങള്‍ കേട്ട സ്ത്രീകള്‍ക്കും ഒരു പുത്തന്‍ തിരിച്ചറിവും ഉണര്‍വ്വും ഉണ്ടായി. അനീതിക്കെതിരെ സമൂഹത്തില്‍ ലിംഗനീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് Olympe de Gouges നെപ്പോലുള്ളവര്‍ Declaration of the Rights of Woman and the Female Citizen മുന്നോട്ട് കൊണ്ടുവന്നു. നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യത്തിനും സാമൂഹ്യ നീതിക്കും വേണ്ടി നടന്ന വിപ്ലവം ഈ സ്ത്രീയെ കുറ്റവാളികളായ യജമാനന്‍മാരെ കൊല്ലാനുപയോഗിച്ച അതേ ഗില്ലറ്റിനില്‍ വെച്ച് സമൂഹം കൊല്ലുകയുണ്ടായി. ഹെയ്തിയുടെ കാര്യവും അതേ പോലെയായിരുന്നു. ഹെയ്തിയെ വെറുതെയങ്ങ് സ്വതന്ത്രമാക്കാന്‍ ഫ്രാന്‍സിലെ വിപ്ലവകാരികള്‍ തയ്യാറായില്ല.
സാമ്രാജ്യത്വം പിന്നീട് ജനാധിപ്ത്യത്തിന് വഴിമാറിക്കൊടുത്തു. ജനാധിപ്ത്യം മുതലാളിത്തത്തവുമായി ബാന്ധവമായി. നൂറ്റാണ്ടുകളുടെ സമരത്തിന്റെ ഫലമായി സ്ത്രീകള്‍ക്ക് വോട്ടവകാശം മുതല്‍ ധാരാളം അവകാശങ്ങള്‍ നേടിയെടുക്കാനായി. എന്നാല്‍ മുതലാളിത്തമെന്ന സുന്ദര മുഖത്തിന്റെ പിന്നില്‍ കൂടുതല്‍ രാക്ഷസനായ പഴയ സാമ്രാജ്യത്വമാണ് നിലകൊള്ളുന്നത്. അയഥാര്‍ത്ഥമായ വ്യവസ്ഥ സൃഷ്ടിച്ച് അത് കൂടുതല്‍ ഭീകരമായ അടിമത്തം സമൂഹത്തില്‍ മൊത്തം അടിച്ചേല്‍പ്പിക്കുന്നു. അടിമക്ക് ചങ്ങലകളേക്കുറിച്ച് ബോധമുണ്ടായങ്കിലല്ലേ അത് പൊട്ടിച്ചെറിയാന്‍ തോന്നൂ. സ്ത്രീകളുടെ അവസ്ഥയും വ്യത്യസ്ഥമല്ല.
/sathyam/media/post_attachments/ymsD3AbSe7TDUKWo37Q0.png)
ഇന്നത്തെ സ്ത്രീക്ക് പണ്ടുണ്ടായിരുന്നവരേക്കാള്‍ ധാരാളം സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. പ്രത്യേകിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളിലേയും മെട്രോ നഗരങ്ങളിലേയും സ്ത്രീകള്‍ക്ക്. അവിടെ സ്ത്രീകള്‍ക്ക് തൊഴിലുണ്ട്, സ്വന്തമായി വരുമാനം ഉണ്ട്, സ്വന്തം വാഹനമുണ്ട്. അവിടെ സ്ത്രീകള്‍ക്ക് പണം ചിലവാക്കാനും വ്യായാമം ചെയ്യാനും ശരീരം ഭംഗിയാക്കാനും പ്രദര്‍ശിപ്പിക്കാനും ഒക്കെയുള്ള സ്വാതന്ത്ര്യമുണ്ട്. വാഹനം കൂടുതല്‍ സഞ്ചാര സ്വാതന്ത്ര്യം നല്‍കുന്നു. പണം എന്ത് ഉത്പന്നവും സേവനവും വാങ്ങാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു.എന്നാലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ സമൂഹത്തില്‍ കൂടി വരുന്നു. മതപരമായും ‘സംസ്കാരത്തിന്റെ’ പേരിലും ഈ ഇടങ്ങളിലേക്ക് ബാഹ്യ ശക്തികള്‍ ധാരാളം നിയന്ത്രണങ്ങള്‍ അവളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ധാരാളം നടക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us