തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് പക്ഷാഘാതം, പിന്നാലെ മസ്തിഷ്‌കമരണം! അവയവ ദാനത്തിലൂടെ മൂന്ന് ജീവനുകള്‍ രക്ഷിച്ച് ഗോപിക ടീച്ചര്‍ യാത്രയായി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: മസ്തിഷ്‌കമരണം സംഭവിച്ച അധ്യാപികയുടെ അവയവങ്ങള്‍ മൂന്ന് രോഗികള്‍ക്ക് ദാനം ചെയ്തു. ശാസ്തമംഗലം ആര്‍.കെ.ഡി. എന്‍.എസ്.എസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപികയായ വലിയവിള കുണ്ടമണ്‍കടവ് ബാലഭാരതി സ്‌കൂളിനുസമീപം ശ്രീവല്ലഭയില്‍ ഗോപികാറാണി(47)യാണ് അവയവദാനത്തിലൂടെ മൂന്ന് ജീവനുകള്‍ രക്ഷിച്ചത്.

Advertisment

ആറുദിവസം മുമ്പ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്ന് ശ്രീചിത്ര മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായി തുടരുകയും ബുധനാഴ്ച മസ്തിഷ്കമരണം സ്ഥിരീകരിക്കുകയുമായിരുന്നു.

തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഭര്‍ത്താവ് പ്രദീപ് കുമാറും മകന്‍ പ്രാണ്‍ പ്രവീണും ബന്ധുക്കളുമെല്ലാം ചേര്‍ന്ന് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. കരള്‍, വൃക്കകള്‍, ഹൃദയ വാല്‍വ് എന്നിവയാണ് വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് ദാനം ചെയ്യുന്നത്.

കരള്‍ കിംസ് ആശുപത്രിയിലും വൃക്കകള്‍ യഥാക്രമം തിരുവനന്തപുരം ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പുഷ്പഗിരി മെഡിക്കല്‍ കോളേജിലും ഹൃദയ വാല്‍വ് ശ്രീ ചിത്രയിലും ചികിത്സയിലുള്ള രോഗികള്‍ക്കാണ് നല്‍കിയത്. പ്രസിദ്ധ ചിത്രകാരന്‍ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരുടെയും ഗിരിജാകുമാരി (റിട്ട. പ്രധാനാധ്യാപിക) യുടെയും മകളാണ് ഗോപികാറാണി.

Advertisment