/sathyam/media/post_attachments/eUwmI7f7WeGjJ6F6W5qF.jpg)
തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ വിവാദം ശക്തമാകുമ്പോള്‍, മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ആര്‍.എസ്.പി. നേതാവ് ഷിബു ബേബി ജോണ്‍.
ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ""ആ തടി പോരെന്നായിരുന്നു അന്ന് മാസ് ഡയലോഗ്. ഇന്ന് ആ തടി ആയാലും അഡ്ജസ്റ്റ് ചെയ്യാമത്രേ''- ഷിബു ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു.
2018 ഒക്ടോബറിലാണ് സംസ്ഥാന സര്‍ക്കാരിനെ തഴെയിടാനുള്ള ശേഷി അമിത് ഷായുടെ തടിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു പ്രസംഗമധ്യേ പറഞ്ഞത്.