ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update
Advertisment
കല്‍പറ്റ: വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് അമ്പുകുത്തിക്കടുത്ത് മലവെള്ളപ്പാച്ചിൽ. അമ്പുകുത്തി മലയ്ക്ക് സമീപം മലവയലിലാണ് സംഭവം. തോട് കരകവിഞ്ഞതിനെ തുടർന്ന് വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകി. ചില വീടുകളിൽ വെള്ളം കയറി.
ചില വീടുകളിലെ വീട്ടുപകരണങ്ങള്‍ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുണ്ട്. മഴ കുറഞ്ഞത് കൊണ്ട് തന്നെ നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് പഞ്ചായത്ത് മെമ്പർ പറയുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് നിന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുമെന്ന് വാർഡ് മെമ്പർ അറിയിച്ചു.