/sathyam/media/post_attachments/IOYav3IXuepBeAi6coLz.jpg)
ചെന്നൈ: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സ തുടങ്ങി. വൈകുന്നേരത്തോടെ പ്രത്യേക എയര്‍ ആംബുലന്‍സിലാണ് കോടിയേരിയെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കോടിയേരിയെ ചികിത്സയിക്കുന്നത്. ആശങ്കപ്പെടാനില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
രാവിലെ പത്തരയോടെ എ.കെ.ജി സെന്‍ററിന്​ തൊട്ടടുത്തുള്ള താമസസ്ഥലത്തുനിന്ന് ആംബുലൻസിലാണ് വിമാനത്താവളത്തിലേക്ക്​ പോയത്. തുടർന്ന് പതിനൊന്നരയോടെ പ്രത്യേക എയർ ആംബുലൻസിൽ ചെന്നൈയിലേക്ക് പുറപ്പെട്ടു. ഭാര്യ വിനോദിനി ബാലകൃഷ്ണനും മകൻ ബിനീഷ്​ കോടിയേരിയും തിരുവനന്തപുര​ത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഒപ്പമുണ്ട്.
കോടിയേരിയെ കാണാൻ മുഖ്യമന്ത്രിയും ഭാര്യയും മകളുമെത്തിയിരുന്നു. പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ, എം.എ.ബേബി, എ.കെ.ബാലൻ, എം.വിജയകുമാർ തുടങ്ങിയവരും കോടിയേരിയെ സന്ദർശിച്ചു. മന്ത്രിയായ കെ.എൻ.ബാലഗോപാലും കോടിയേരിയെ കാണാനെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us