എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയം, വിവാഹ നിശ്ചയത്തിന് ശേഷം തെറ്റിപ്പിരിഞ്ഞു! 22കാരിയുടെ ആത്മഹത്യയില്‍ യുവാവ് അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: 22കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. തൃക്കളയൂർ വാലില്ലാപ്പുഴ ചീനത്തുംകണ്ടി മന്യ ജീവനൊടുക്കിയ കേസിലാണ് നോർത്ത് കീഴുപറമ്പ് കൈതമണ്ണിൽ അശ്വിനെ അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തത്. മാനസിക പീഡനത്തിനും ആത്മഹത്യാ പ്രേരണ കുറ്റത്തിനുമാണ് ഇയാള്‍ പിടിയിലായത്.

Advertisment

ആറു മാസം മുമ്പ് വീട്ടിലെ കിടപ്പുമുറിയില്‍ മന്യ തൂങ്ങിമരിക്കുകയായിരുന്നു. എട്ടാം ക്ലാസ് മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം 2021 സെപ്റ്റംബറിൽ ഇരു കുടുംബങ്ങളും ചേർന്നു നടത്തി. തുടര്‍ന്ന് അശ്വിന്‍ ഗള്‍ഫിലേക്ക് പോയി. പിന്നീട് ഫോണിലൂടെ വഴക്കിട്ട് തെറ്റിപ്പിരിയുകയായിരുന്നു. വിവാഹബന്ധത്തില്‍ നിന്ന് അശ്വിന്‍ പിന്മാറിയതില്‍ മനംനൊന്ത്‌ മന്യ ജീവനൊടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Advertisment