ഫാദർ പോൾ കൊല്ലിത്താനത്തുമലയിൽ പോർച്ചുഗലിലെ സക്കവൈം അവർ ലേഡി ഓഫ് പൂരിഫിക്കേഷൻ ഇടവകയുടെ വികാരിയും അവർ ലേഡി ഓഫ് ഹെൽത്ത് തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടറുമായ ഇദ്ധേഹം, ലോറഷ് മുനിസിപ്പൽ കോർപ്പറേഷനിൽ (പത്ത് പഞ്ചായത്തുകൾ ചേരുന്നത്) നിന്നും, മുനിസിപ്പാലിറ്റിയിലും പ്രത്യേകിച്ച് സക്കവൈം പഞ്ചായത്തിലും നൽകിയ തന്റെ ആദരണീയമായ സേവനങ്ങൾക്കും അർപ്പണ മനോഭാവമുള്ള കർത്തവ്യ നിർവഹണത്തിനും "മെഡൽ ഓഫ് മെറിറ്റ്" ആദരം സ്വീകരിക്കുന്നു.
/sathyam/media/post_attachments/ctCUE1kEqv3ZARyM3i6P.png)
ഈ പ്രത്യേക ആദരം സെപ്റ്റംബർ 4 വൈകിട്ട് 6 30ന് അവർ ലേഡി ഓഫ് ഹെൽത്ത് തീർത്ഥാടന കേന്ദ്രത്തിൽ വച്ച് നടക്കുന്ന പൊതുയോഗത്തിൽ ലോറഷ് മുൻസിപ്പൽ കോർപ്പറേഷൻ പ്രസിഡണ്ട് ആയ Mr. റിക്കാർഡുവിൽ നിന്ന് ഫാദർ പോൾ സ്വീകരിക്കും. സക്കവൈം പഞ്ചായത്ത് പ്രസിഡൻറ് Mr. കാർലൂഷ് ഗോൺസാൽവസ്സും മുൻസിപ്പൽ കോർപ്പറേഷന്റെയും പഞ്ചായത്തിന്റെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും മറ്റ് അതിഥികളും പൊതുജനവും സന്നിഹിതരായിരിക്കും.
ഫാദർ പോൾ, വെമ്പള്ളി, കൊല്ലിത്താനത്തുമലയിൽ ചാക്കോ, മറിയക്കുട്ടി ദമ്പതികളുടെ ഏറ്റവും ഇളയ മകനാണ്. അച്ചന് നാല് സഹോദരങ്ങളും നാല് സഹോദരികളുമാണുള്ളത്. ഇദ്ദേഹത്തിൻറെ മുതിർന്ന രണ്ട് സഹോദരങ്ങളും വൈദികരാണ്: ഫാ. ജോസഫ് സുനീത് ഐ എം എസ് - ഉത്തർപ്രദേശിൽ മിഷനറിയാണ്. ഫാ. അബ്രഹാം കൊല്ലിത്താനത്തുമലയിൽ, പാലാ രൂപതയുടെ മുൻ വികാരി ജനറലും മാർ സ്ലീവ മെഡിസിറ്റിയുടെ മുൻ എംഡിയുമായിരുന്ന ഇദ്ദേഹം മുട്ടുചിറ ഫെറോന വികാരിയാണ്. ആലുവ കോൺവെന്റിൽ സേവനമനുഷ്ഠിക്കുന്ന അച്ചന്റെ സഹോദരി സിസ്റ്റർ ലിറ്റി എൽ എസ് ടി സന്യാസിനി സഭാംഗമാണ്.
/sathyam/media/post_attachments/IhZPRZX6Qcbvrd1En0pW.png)
പോർച്ചുഗലിൽ ഈ വിധം ആദരിക്കപ്പെടുന്ന ആദ്യ മലയാളിയാണ് ഫാ. പോൾ. ഇദ്ദേഹം പാലാ രൂപതാംഗമാണ്. പാലാ രൂപതയിൽ മാൻവെട്ടം, ലാളം എന്നീ ഇടവകകളിൽ സഹവികാരിയായും രൂപതയുടെ ഫാമിലി അപ്പോസ്തോലേറ്റിന്റെ സഹഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2005ൽ കല്ലറങ്ങാട്ട് പിതാവിനാൽ പോർച്ചുഗലിലേക്ക് അയക്കപ്പെട്ട ഫാദർ പോൾ ലിസ്ബൻ അതിരൂപതയിലെ വിവിധ ഇടവകകളിൽ സേവനമനുഷ്ഠിച്ചു വരുന്നു. ഇദ്ദേഹത്തിന്റെ സേവനങ്ങൾ സഭയ്ക്കുള്ളിൽ മാത്രം ഒതുങ്ങാതെ പൊതുജനങ്ങളിലേക്ക് പരക്കുന്നതാണ്. കഴിഞ്ഞ 12 വർഷങ്ങളായി അച്ചൻ സക്കവയ്മിലെ ദൈവജനത്തിന് വികാരി - റെക്ടർ എന്നീ നിലകളിൽ തന്റെ ഇടയ സേവനം നൽകുന്നു. ഈ വ്യാഴവട്ടത്തിൽ സഭ-സാമൂഹിക- രാഷ്ട്രീയ രംഗങ്ങളിൽ ഫാദർ പോൾ നൽകിയ സേവനവും സംഭാവനകളും എടുത്തു പറയേണ്ടതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us