ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/u54H30AXHdmdANQSFswC.jpg)
കൊല്ലം: സിഗരറ്റ് വലിക്കുന്നത് കണ്ടതിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ മുടി മുറിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആറാം ക്ലാസുകാരിയുടെ പരാതി. കൊല്ലം നഗരത്തിലെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനികൾക്കെതിരെയാണ് പരാതി.
Advertisment
ഓണപരിപാടിയുടെ ദിവസം ബാത്റൂമിൽ പോയപ്പോൾ മുതിര്‍ന്ന പെണ്‍കുട്ടികള്‍ സിഗരറ്റ് വലിക്കുന്നത് കണ്ടുവെന്നാണ് ആറാം ക്ലാസുകാരി പറയുന്നത്. ഇതു കണ്ട് ഓടിയ തന്നെ ഓടിച്ചിട്ട് പിടിച്ച് പുറകിലേക്കു കൊണ്ടുപോയി.
പിന്നീട് ക്ലാസിൽ പോയി കത്രിക എടുത്ത് മുടി മുറിക്കുകയും, വയറില്‍ ഇടിക്കുകയും ചെയ്തു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരിയായ കുട്ടി ആരോപിച്ചു. സ്കൂളില്‍വച്ച് പരാതിക്കിടയായത് നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us