തമിഴ്നാടിനോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് അറിയാമെന്നും ഒരു തമിഴ് പെൺകൊടിയെ കണ്ടെത്തി നൽകാമെന്നും അമ്മാമാർ; ‘ഭാരത് ജോഡോ യാത്ര’യിലെ രസകരമായ അനുഭവങ്ങൾ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കന്യാകുമാരി: സാധാരണക്കാരുമായി സംവദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ കേരളത്തിൽ പ്രവേശിച്ചു കഴിഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ മൂന്ന് ദിവസത്തെ കാൽനടയാത്രയിൽ ചർച്ച ചെയ്തു. ഇതിനിടയിൽ രാഹുലിനും സംഘത്തിനും രസകരമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായി.

Advertisment

മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ജയറാം രമേശാണ് ഇക്കൂട്ടത്തിലെ രസകരമായ ഒരു ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. ഭാരത് ജോഡോ യാത്ര തമിഴ്നാട്ടിലൂടെ കടന്നുപോകുമ്പോൾ രാഹുൽ ഗാന്ധിയുടെ കൈ നോക്കുന്ന സ്ത്രീയുടെ ചിത്രമാണ് ഇത്.

രാഹുലിന് തമിഴ്നാടിനോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് അറിയാമെന്നും ഒരു തമിഴ് പെൺകൊടിയെ കണ്ടെത്തി നൽകാമെന്നും കൂട്ടത്തിൽ ഒരു സ്ത്രീ പ‌റഞ്ഞുവെന്ന് ജയ്റാം രമേശ് കുറിച്ചു. ചിരിയായിരുന്നു രാഹുലിന്റെ പ്രതികരണം. മാർത്താണ്ഡത്ത് യാത്ര എത്തിയപ്പോഴാണ് രസകരമായ ഈ സംഭവമുണ്ടായതെന്നും ജയ്റാം രമേശ് കൂട്ടിച്ചേർത്തു.

Advertisment