മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം: ഭാരത് ജോഡോ യാത്രയ്ക്കിടെ മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. 45 മിനിറ്റോളം അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. മാതാ അമൃതാനന്ദമയിയെ കാണാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

Advertisment

"കൊല്ലം കരുനാഗപ്പള്ളിക്കടുത്തുള്ള ആശ്രമത്തിൽ മാതാ അമൃതാനന്ദമയിയെ കാണാൻ കഴിഞ്ഞത് ഭാഗ്യമാണ്. ദരിദ്രരെയും അധഃസ്ഥിതരെയും സഹായിക്കുന്നതിന് അമ്മയുടെ സംഘടന ചെയ്ത അത്ഭുതകരമായ പ്രവർത്തനങ്ങളിൽ വളരെ മതിപ്പുളവായി. എന്റെ എളിയ അഭിവാദനങ്ങൾ അർപ്പിക്കുകയും പകരം അവളുടെ ഊഷ്മളമായ സ്നേഹം നിറഞ്ഞ ആലിംഗനം സ്വീകരിക്കുകയും ചെയ്തു!''-രാഹുല്‍ കുറിച്ചു.

Advertisment