ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/2gKlQlySL3kKg6bvBSbe.jpg)
ചടയമംഗലം : ചടയമംഗലത്ത് വിദേശത്ത് നിന്നും ഭർത്താവ് നാട്ടിലെത്തിയ ദിവസം യുവതി തൂങ്ങി മരിച്ച നിലയിൽ. അടൂർ പഴകുളം സ്വദേശിനി ലക്ഷ്മിപിള്ള(24)യാണ് മരിച്ചത്. അക്കോണം സ്വദേശിയായ ഹരി എസ്. കൃഷ്ണൻ (കിഷോർ ) ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് കുവൈറ്റിൽ നിന്നും നാട്ടിലെത്തിയത്.
Advertisment
വീട്ടിലെത്തിയ കിഷോർ, ഭാര്യ ലക്ഷ്മിയെ വിളിച്ചെങ്കിലും വീട് ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ തുറക്കാത്തതിനെ തുടർന്ന് അടൂരിൽ നിന്നും ലക്ഷ്മിയുടെ മാതാവിനെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങിനിൽക്കുന്നത് കണ്ടത്. ഒരു വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us