ഞങ്ങളെ തിരഞ്ഞ് പൊലീസ് വരരുത്, ആനപാപ്പാന്‍ ആകാന്‍ കോട്ടയത്തേക്ക് പോകുന്നു! തൃശൂരില്‍ കത്ത് എഴുതിവച്ച് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

publive-image

തൃശൂര്‍: ആനപാപ്പാന്മാര്‍ ആകാന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ നാടുവിട്ടു. പഴഞ്ഞി സ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങി. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് പോയത്.

Advertisment

കത്തെഴുതി വച്ചാണ് ഇവര്‍ നാടുവിട്ടത്. ആന പാപ്പാന്‍ ആകാന്‍ കോട്ടയത്തേക്ക് പോകുന്നുവെന്നും, തങ്ങളെ തിരഞ്ഞ് പൊലീസ് വരരുതെന്നും ഇവര്‍ കത്തില്‍ എഴുതിയിട്ടുണ്ട്. മാസത്തിൽ ഒരിക്കൽ വീട്ടിൽ വന്ന് കൊള്ളാമെന്നും കത്തിൽ പറയുന്നു. കുട്ടികൾ അവസാനമായി പേരാമംഗലത്ത് ബസ് ഇറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Advertisment