Advertisment

വർക്കലയിൽ മകളുടെ ആണ്‍സുഹൃത്തിനെ പിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു; യുവാവ് ആശുപത്രിയില്‍! പിതാവ് കസ്റ്റഡിയിൽ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ മകളുടെ ആൺ സുഹൃത്തിനെ അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചു. വര്‍ക്കല സ്വദേശി ബാലുവിനാണ് തലയ്ക്കും മുതുകിനും വെട്ടേറ്റത്. പ്രതി ജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.30ന് വര്‍ക്കല ബിഎസ്എന്‍എല്‍ എക്‌സ്‌ചേഞ്ച് ഓഫീസിന് സമീപമാണ് സംഭവം നടന്നത്.

ഗുരുതരമായി പരിക്കേറ്റ ബാലുവിനെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതോടെ, പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലയിലും പുറത്തുമാണ് ബാലുവിന് വെട്ടേറ്റത്. ആയുധവുമായി എത്തിയ ബാലു ജയകുമാറിനെ ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് ജയകുമാര്‍ വീട്ടിലിരുന്ന വെട്ടുകത്തിയെടുത്ത് തിരിച്ച് വെട്ടിയെന്നാണ് ജയകുമാറിന്റെ ഭാര്യ പറയുന്നത്.

സംഭവത്തിൽ ചെറുകുന്നം സ്വദേശിയായ പെൺകുട്ടിയുടെ പിതാവ് ജയകുമാറിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. 2019ൽ ഇതേ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് ബാലു. അന്ന് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല.

Advertisment