Advertisment

ഈഗിള്‍ ഐ എത്തി; സംസ്ഥാനത്ത് എവിടെയും നിശ്ചിത പരിധിക്കുള്ളിൽ ഇനി അനുമതിയില്ലാതെ ഡ്രോണുകൾക്ക് പാറിപ്പറക്കാനാകില്ല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്ത് എവിടെയും നിശ്ചിത പരിധിക്കുള്ളിൽ ഇനി അനുമതിയില്ലാതെ ഡ്രോണുകൾക്ക് പാറിപ്പറക്കാനാകില്ല. സർക്കാരിന്റേയോ, പോലീസിന്റേയോ മുൻകൂർ അനുമതി വാങ്ങാനെ സംസ്ഥാനത്ത് പ്രത്യേക സ്ഥലങ്ങളിൽ പറപ്പിക്കുന്ന ഡ്രോണുകൾ കണ്ടെത്തുവാനും നിർവ്വീര്യമാക്കുവാനും വേണ്ടി കേരള പോലീസിന്റെ ഡ്രോൺ ഫോറൻസിക് വിഭാ​ഗം പുറത്തിറക്കിയ ആന്റീ ഡ്രോൺ മൊബൈൽ വെഹിക്കിളായ ഈ​ഗിൾ ഐ മുഖ്യമന്ത്രി പിണറായി വിജയൻ കൊക്കൂൺ കോൺഫറൻസിൽ വെച്ച് പുറത്തിറക്കി.

പുതിയ കാലഘട്ടത്തിൽ പ്രതീക്ഷിക്കാവുന്ന ഡ്രോൺ ആക്രമണങ്ങളേയും, അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഡ്രോണുകളേയും തടയുക എന്ന ലക്ഷ്യത്തിൽ ഇന്ത്യയിലെ ഒരു പോലീസ് സേന ആദ്യമായാണ് ഇത്തരത്തിലൊരു വാഹനം പുറത്തിക്കുന്നത്. ആക്രമണങ്ങൾക്കും, അനുമതിയില്ലാതെയും പ്രവർത്തിക്കുന്ന ഡ്രോണുകളെ കണ്ടെത്തി അതിനെ നിർവ്വീര്യമാക്കി പിടിച്ചെടുക്കുകയാണ് ആന്റി ഡ്രോൺ സിസ്റ്റത്തിന്റെ പ്രവർത്തനം. ഇതിന്റെ പ്രവർത്തനം മനസിലാക്കാനായി അന്യ സംസ്ഥാനത്ത് നിന്നും നിരവധി ഓഫീസർമാരും എത്തിയിരുന്നു.

Advertisment