നാളികേര വിലത്തകർച്ച;  കർഷകർ ആത്മഹത്യാ മുനമ്പിൽ: ഡിസിസി വൈസ് പ്രസിഡന്റ്‌ അഡ്വ. സുമേഷ് അച്യുതൻ 

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

Advertisment

ചിറ്റൂർ: നാളികേര വിലത്തകർച്ചമൂലം  കർഷകർ ആത്മഹത്യാ മുനമ്പിലായിട്ടും സർക്കാർ നിസംഗത തുടരുന്നതായി ഡി.സി.സി. വൈസ് പ്രസിഡന്റ്‌ അഡ്വ. സുമേഷ് അച്യുതൻ. കോവിഡിനു മുമ്പ് ഒരു പച്ചത്തേങ്ങയ്ക്ക് 22 രൂപ വരെ വില ലഭിച്ചിരുന്ന  സ്ഥാനത്ത് നിലവിൽ ഏഴു രൂപ മാത്രമാണ് കർഷകർക്ക്‌ ലഭിക്കുന്നത് . വിലത്തകർച്ച 200 ശതമാനമായപ്പോൾ ഉൽപ്പാദന ചിലവ് ഇരട്ടിയാകുന്ന ദുർഗതിയിലുമാണ് കേര കർഷകർ.

കോവിഡിനു മുമ്പ് ഒരു ചാക്കിന്  900 രൂപ വീതം വിലയുണ്ടായിരുന്ന ഫാക്ടംഫോസിന് 1500 രൂപയായും  പൊട്ടാഷിന്  1800 രൂപയായും  കോക്കനട്ട് മിക്സചറിന്  1400 രൂപയായും വിലയുയർന്നു. ഇങ്ങനെ ഉൽപ്പാദിപ്പിച്ച ലക്ഷക്കണന്  തേങ്ങ വാങ്ങാൻ ആളില്ലാത്തതിനാൽ  മുളച്ച് ഉപയോഗശൂന്യമായിരിക്കുകയാണ്.

യുഡിഫ് സർക്കാർ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചതാണെങ്കിലും എൽ.ഡി.ഫ്. സർക്കാർ അത് കാര്യക്ഷമമായി തുടർന്നുകൊണ്ടുപോയില്ല . സർക്കാർ അടിയന്തരമായി നാളികേര സംഭരണം നടത്തുകയും നഷ്ടമുണ്ടായ കർഷകർക്ക് ധനസഹായം നൽകുകയും വേണമെന്നും സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു.

Advertisment