പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ ആള്‍കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചു, എവിടെ എന്ന് പറയാന്‍ എനിക്ക് അറപ്പുതോന്നുന്നു! ഇത്രയ്ക്കു ഫ്രസ്‌ട്രേറ്റഡ്‌ ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍? തീര്‍ന്നോ നിന്റെയൊക്കെ അസുഖം ? കോഴിക്കോട് പ്രമുഖ മാളിലെത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് യുവനടി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

സിനിമ പ്രോമേഷന്റെ ഭാഗമായി കോഴിക്കോട് പ്രമുഖ മാളിലെത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് യുവനടി . ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ തന്നെ കയറിപ്പിടിച്ചെന്ന് നടി പറയുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നിരവധിയിടങ്ങളില്‍ പോയിട്ടുണ്ടെങ്കിലും അവിടെയൊന്നും ഉണ്ടാകാത്ത അനുഭവമാണ് കോഴിക്കോടുണ്ടായതെന്ന് നടി പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Advertisment

ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ന് എന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി കോഴിക്കോട് മാളില്‍ വച്ച് നടന്ന പ്രമോഷന് വന്നപ്പോള്‍ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവം ആണ്. ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്

പക്ഷെ, പ്രോഗ്രാം കഴിഞ്ഞു പോകുന്നതിനിടയില്‍ ആള്‍കൂട്ടത്തില്‍ അവിടെ നിന്നൊരാള്‍ എന്നെ കയറിപ്പിടിച്ചു. എവിടെ എന്ന് പറയാന്‍ എനിക്ക് 'അറപ്പുതോന്നുന്നു. ഇത്രയ്ക്കു frustrated 'ആയിട്ടുള്ളവര്‍ ആണോ നമ്മുടെ ചുറ്റും ഉള്ളവര്‍? പ്രൊമോഷന്റെ ഭാഗമായി ഞങ്ങള്‍ ടീം മുഴുവന്‍ പലയിടങ്ങളില്‍ പോയി . അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവം ആയിരിന്നു ഇന്ന് ഉണ്ടായത് .

എന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവര്‍ അതിനു പ്രതികരിച്ചു പക്ഷെ എനിക്ക് അതിനു ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപോയി ഒരു നിമിഷം ഞാന്‍ മരവിച്ചു പോയി, ആ മരവിപ്പില്‍ തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ് ,, തീര്‍ന്നോ നിന്റെയൊക്കെ അസുഖം ?

Advertisment