New Update
/sathyam/media/post_attachments/vUhAApLRyUG0lnhd8TPV.jpg)
ചെന്നൈ: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (68) അന്തരിച്ചു. അര്‍ബുദബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഇന്ന് ആശുപത്രിയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു.
Advertisment
വിദേശയാത്ര മാറ്റിവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരിയെ സന്ദര്‍ശിക്കാന്‍ ഉടന്‍ പുറപ്പെടും. അര്‍ബുദബാധിതനായ കോടിയേരിയെ ഓഗസ്റ്റ് 29നാണ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അനാരോഗ്യം മൂലമാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.
കോടിയേരിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ശേഷം, കോടിയേരി വിടപറഞ്ഞതിന്റെ ദുഖത്തിലാണ് രാഷ്ട്രീയകേരളം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us