ആ സ്നേഹനിധിക്ക് കണ്ണീരോടെ വിട! കോടിയേരിയെ അനുസ്മരിച്ച് ചലച്ചിത്ര ലോകവും

New Update

publive-image

Advertisment

തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ ചലച്ചിത്രലോകത്തെ പ്രമുഖരും അനുസ്മരിച്ചു. മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ അനുശോചനക്കുറിപ്പ് പങ്കുവച്ചു.

https://www.facebook.com/ActorMohanlal/posts/672610744232194

"സംശുദ്ധ രാഷ്ട്രീയത്തിൻ്റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികൾ. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിർവഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീർഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്നേഹനിധിക്ക് കണ്ണീരോടെ വിട''-എന്നായിരുന്നു മോഹന്‍ലാലിന്റെ കുറിപ്പ്.

https://www.facebook.com/Mammootty/posts/661959875294017

"പ്രിയ സുഹൃത്തും അഭ്യുദയകാംക്ഷിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ..''-എന്ന് മമ്മൂട്ടി കുറിച്ചു.

Advertisment