വൈത്തിരിയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; സ്ത്രീകളുള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

New Update

publive-image

Advertisment

കൽപറ്റ: വയനാട് വൈത്തിരിയിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ ആറു പേർ അറസ്റ്റിൽ. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ യുവതിയെയാണ് റിസോർട്ടിലും ഹോം സ്റ്റേയിലും എത്തിച്ച് പീഡിപ്പിച്ചത്. ജോലി വാഗ്ദാനം നൽകി വൈത്തിരിയിലെത്തിച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് പരാതി. കൽപ്പറ്റ ഡിവൈഎസ്പി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ് ( 33), വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാന്‍ (42 ), തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനി ശരണ്യ (33 ) തിരുവനന്തപുരം പാറശ്ശാല സ്വദേശിനി മഞ്ജു എന്ന ഭദ്ര (33), മേപ്പാടി താഴെ അരപ്പറ്റ സ്വദേശി ഷാനു എന്ന ഷാനവാസ് (28), വൈത്തിരി തളിപ്പുഴ സ്വദേശി അനസുല്‍ ജമാല്‍ (27) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തു.

Advertisment