/sathyam/media/post_attachments/xAkiQF174X7DhZClUmFx.jpg)
തിരുവനന്തപുരം: വലിയ ആഘോഷങ്ങളില്ലാതെ 99-ാം ജന്മദിനം ആഘോഷിച്ച് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്. കുടുംബത്തിനൊപ്പം കേക്കിന്റെ മധുരം നുകരുന്ന വി.എസിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മകന് വി.എ. അരുണ്‍കുമാറാണ് ചിത്രം പുറത്തുവിട്ടത്.
https://www.facebook.com/photo.php?fbid=10217013030997358&set=a.4788717535234&type=3
മകന് വി.എ.അരുണ്‍ കുമാറിന്റെ വസതിയില്‍ പൂര്‍ണവിശ്രമ ജീവിതത്തിനിടെ നൂറാം വയസ്സിലേക്കു കടക്കുന്ന വിഎസിനെത്തേടി കഴിഞ്ഞ ദിവസം തന്നെ പ്രമുഖ നേതാക്കളുടെ ഉള്‍പ്പെടെ ആശംസാ പ്രവാഹങ്ങള്‍ എത്തിയിരുന്നു. ഭാര്യ വസുമതി, മകൻ അരുൺകുമാർ തുടങ്ങിയവരോടൊപ്പം വളരെ ലളിതമായിരുന്നു വി.എസിന്റെ ആഘോഷം.