കൊല്ലത്ത് കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റെടുക്കാതെ ഇറങ്ങി ഓടിയ യാത്രക്കാരനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാര്‍, കരണത്തടിച്ച് ഡ്രൈവര്‍

New Update

publive-image

കൊല്ലം: ഏഴുകൊണില്‍ ടിക്കറ്റ് എടുക്കാതെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറങ്ങി ഓടിയ യാത്രക്കാരനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി ബസിലേക്കെത്തിച്ചു. തുടര്‍ന്ന് ഡ്രൈവര്‍ യാത്രക്കാരന്റെ കരണത്തടിച്ചു. നാട്ടുകാരും കൈയേറ്റം ചെയ്തു.

Advertisment

തുടര്‍ന്ന് പൊലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മർദനത്തിൽ പരാതി ഇല്ലാത്തതിനാൽ കേസ് എടുത്തിട്ടില്ല എന്നും മാതാപിതാക്കളെ വിളിച്ചു വരുത്തി ഇയാളെ വിട്ടയച്ചു എന്നും പൊലീസ് പറഞ്ഞു.

Advertisment