‘ട്രോൾ ചെയ്ത് ഇത്രയും വളർത്തിയ എന്റെ ട്രോളന്മാർക്ക്, അകത്തോട്ട് തള്ളിവിട്ട ചേട്ടൻ ഇവിടെ ഉണ്ടല്ലോ അല്ലേ’, പീഡനക്കേസിൽ ജയിലിലായ റീൽസ് താരം വിനീത് പുറത്തിറങ്ങി! ട്രോളന്മാരെ വെല്ലുവിളിച്ച് വീഡിയോ

New Update

publive-image

തിരുവനന്തപുരം: പീഡനക്കേസിൽ ജയിലിലായ റീൽസ് താരം വിനീത് ജാമ്യം കിട്ടിയതോടെ പുതിയ വീഡിയോയുമായി രംഗത്ത്. ‘ട്രോൾ ചെയ്ത് ഇത്രയും വളർത്തിയ എന്റെ ട്രോളന്മാർക്ക്, അകത്തോട്ട് തള്ളിവിട്ട ചേട്ടൻ ഇവിടെ ഉണ്ടല്ലോ അല്ലേ’ എന്ന എന്ന കുറിപ്പിനൊപ്പമുള്ള ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ഇയാൾ കംബാക്ക് വീഡിയോ പങ്കുവെച്ചത്.

Advertisment

ഒപ്പം ബെൻസ് കാറിൽ നിന്ന് ഇറങ്ങുന്ന തരത്തിൽ ചെയ്ത ഇൻസ്റ്റഗ്രാം റീലും ഇയാൾ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഫോര്‍ട്ട് എസി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം വിനീതിനെ അറസ്റ്റ് ചെയ്യുന്നത്. സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചശേഷം, ലോഡ്ജിൽ വിളിച്ചുവരുത്തി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്.

Advertisment